കെ പി സി സി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. പുനഃസംഘടനയില്‍ പൊട്ടിത്തെറി പരസ്യമാക്കി വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്ത്. കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്.

പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയില്‍ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്. ഷമക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമോയെന്നത് കണ്ടറിയണം.

Related Posts