പമ്പയിൽ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്
പമ്പയിൽ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പമ്പ – നിലയ്ക്കല്‍ റൂട്ടിലോടുന്ന ബസുകളാണ് പമ്പ ചക്കുപാലത്തെ വളവിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഫയർ ഫോഴ്സും നാട്ടുകാരും അടക്കമുള്ളവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. 10 വയസുകാരി ഉള്‍പ്പടെ പത്തുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കാലടിയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു
കാലടിയിൽ പോളിംഗ് ബൂത്തിൽ വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. പോളിംഗ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
50 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ
മംഗളൂരുവിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാൾ ബ്രഹ്മരകുട്ട്ലുവിൽ നിസ്സാർ എന്ന നിസ്സാർ അഹമ്മദ് (34), ഉള്ളാളിലെ നരിങ്ങനയിലെ നൗഷാദ് എന്ന മുഹമ്മദ് നൗഷാദ് (33), ബൈന്ദൂർ നവുന്ദയിലെ ഷിയാബ് എന്ന മുഹമ്മദ് ഷിയാബ് (31), മംഗളുരു കസബ ബെംഗ്രെയിലെ ഇംബ എന്ന ഇമ്രാൻ (30) എന്നിവരാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ
കെ-റെയിൽ: പ്രതീക്ഷ വെടിഞ്ഞ് കേരള സർക്കാർ
കെ-റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷയർപ്പിച്ചിട്ട് കാര്യമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ബദൽ മാർഗ്ഗങ്ങൾ തേടി മുന്നോട്ട് പോകുമെന്നും, പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുന്നില്ലെന്നും, മുഖ്യമന്ത്രി പറഞ്ഞു. “കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ റെയിൽ പദ്ധതികൾ നടപ്പാക്കാനാകില്ല. അനുമതി വേഗത്തിൽ ലഭിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ കരുതിയത്. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ-റെയിൽ സംസ്ഥാനത്തിൻ്റെ വികസനത്തിന് അനിവാര്യമായ ഒരു പദ്ധതിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു
ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു. ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
അതിജീവിതയ് ക്കൊപ്പം, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി: ശശി തരൂർ
നടിയെ ആക്രമിച്ച കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് ശശി തരൂർ. നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, അതുകൊണ്ട് തന്നെ സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശശി തരൂർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. ഇതിൽ ന്യായത്തിൻ്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകുമെന്നും നിയമനടപടികൾ
തദ്ദേശ തെരഞ്ഞെടുപ്പ്; ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റം- എ.കെ.ആന്റണി
സംസ്ഥാനത്ത് ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരമുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതിവേഗത്തിലുള്ള ഭരണമാറ്റത്തിന് വഴിയൊരുക്കുമെന്നും കോൺഗ്രസ് നേതാവ് എകെ ആൻ്റണി. തിരുവനന്തപുരം ജഗതി ഗവ. എച്ച്എസ്എസിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ യുഡിഎഫ് കൺവീനർ എം.എം.ഹസനൊപ്പമെത്തിയാണ് ആന്റണി വോട്ട് ചെയ്തത്.തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഭരണമാറ്റത്തിൻ്റെ വേഗത വർധിപ്പിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്. കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയം ഇത്തവണ യു.ഡി.എഫിന് ഉണ്ടാകും. സംസ്ഥാനത്ത് ബിജെപി ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോൾ 20 ശതമാനം പോളിങ്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. രാവിലെ ഏഴുമണി മുതലാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വോട്ടടുപ്പ് നടക്കുന്നത്. രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്ത്-19.47 ശതമാനവും കൊല്ലത്ത് 21.35 ശതമാനവും പത്തനം തിട്ടയിൽ 20.97 ശതമാനം,ആലപ്പുഴയിൽ 22.5 ശതമാനം, കോട്ടയം 21.13 ശതമാനം, ഇടുക്കി 19.65 ശതമാനം, എറണാകുളം 22.37
നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്ക് നീതി ലഭിക്കണം – ആസിഫ് അലി
നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടൻ ആസിഫ് അലി രംഗത്ത്. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തൻ്റെത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. ‘പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പം.’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല
തിരഞ്ഞെടുപ്പുകളിലെല്ലാം കൃത്യമായി വോട്ട് രേഖപ്പെടുത്താറുണ്ടായിരുന്ന മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. ഇത്തവണത്തെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിൻ്റെ പേര് ചേർത്തിട്ടില്ല. കൊച്ചി നഗരസഭയിലെ 44-ാം ഡിവിഷനിലാണ് മമ്മൂട്ടിയുടെ വീട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നുരുന്നി സ്‌കൂളിൽ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ശാസ്തമംഗലത്തെ ബൂത്ത് നമ്പർ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് ചെയ്തത്.