സംസ്ഥാനത്ത് ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരമുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതിവേഗത്തിലുള്ള ഭരണമാറ്റത്തിന് വഴിയൊരുക്കുമെന്നും കോൺഗ്രസ് നേതാവ് എകെ ആൻ്റണി.
തിരുവനന്തപുരം ജഗതി ഗവ. എച്ച്എസ്എസിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ യുഡിഎഫ് കൺവീനർ എം.എം.ഹസനൊപ്പമെത്തിയാണ് ആന്റണി വോട്ട് ചെയ്തത്.തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഭരണമാറ്റത്തിൻ്റെ വേഗത വർധിപ്പിക്കും.
ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്. കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയം ഇത്തവണ യു.ഡി.എഫിന് ഉണ്ടാകും. സംസ്ഥാനത്ത് ബിജെപി ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. ഭരണമാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന ഏകമുന്നണി യുഡിഎഫാണെന്നും ആന്റണി പറഞ്ഞു.