തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോൾ 20 ശതമാനം പോളിങ്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. രാവിലെ ഏഴുമണി മുതലാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വോട്ടടുപ്പ് നടക്കുന്നത്. രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്ത്-19.47 ശതമാനവും കൊല്ലത്ത് 21.35 ശതമാനവും പത്തനം തിട്ടയിൽ 20.97 ശതമാനം,ആലപ്പുഴയിൽ 22.5 ശതമാനം, കോട്ടയം 21.13 ശതമാനം, ഇടുക്കി 19.65 ശതമാനം, എറണാകുളം 22.37 ശതമാനവുമാണ് പോളിങ്.

Related Posts