വോട്ടർമാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് തലയാട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലെ വോട്ടർമാരുമായി വന്ന ജീപ്പാണ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞത്. വയലട മണിചേരി കാവുംപുറം മേഖലകളിൽ വാഹന സൗകര്യം കുറവാണ്. അതിനാൽ വോട്ടർമാരെ കൊണ്ടുപോകാൻ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തിൽ വോട്ടർമാരുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.