പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ രണ്ട് കശ്മീരി യുവാക്കളെ അറസ്റ്റ് ചെയ്തു. നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അരുണാചൽപ്രദേശിൽ നിന്ന് പിടിയിലായത്.
നസീറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സാബിർ അഹമ്മദിലേക്ക് അന്വേഷണം നീണ്ടത്. വസ്ത്ര വിൽപ്പനക്കാരായി വേഷംമാറിയാണ് ഇരുവരും സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ചാരവൃത്തി നടത്തിയത്.

അരുണാചൽ പ്രദേശിലെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പ്രതികൾ നിരീക്ഷിക്കുകയും, ടെലിഗ്രാം വഴി പാകിസ്ഥാൻ്റെ ‘ഹാൻഡ്ലർമാരുമായി’ പങ്കുവെക്കുകയും ചെയ്തിരുന്നു. കിബിത്തോ, അനിനി, തേസു തുടങ്ങിയ തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ പ്രതികൾ സഞ്ചരിച്ചു. ഇരുവരും പലപ്പോഴായി അരുണാചൽ പ്രദേശ് സന്ദർശിച്ചിട്ടുണ്ട്. കിബിത്തോ, അനിനി, തേസു തുടങ്ങിയ തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ പ്രതികൾ സഞ്ചരിച്ചു. പാകിസ്ഥാനിലെ ‘അൽ അഖ്സ’ എന്ന രഹസ്യ ഏജൻസിയുമായി ബന്ധമുണ്ടായിരുന്നതായി നസീർ പോലീസിനോട് സമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ ഏജൻസികളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

Related Posts