ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും യേല്‍ക്കും. ഇത് രണ്ടാം തവണയാണ് ഹിമന്ത ആസാം മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായി മൂന്നാം തവണ എന്‍ഡിഎ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നു. ഖാനപാര വെറ്ററിനറി കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ നടക്കുക.

രാവിലെ 11ന് ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.

ബിജെപി-എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, എന്‍ഡിഎ നേതാക്കള്‍ തുടങ്ങിയവരും ചടങ്ങിലുണ്ടാകും. ബിജെപി 82, സഖ്യകക്ഷികളായ എജിപിയും ബിപിഎഫും 10 വീതം സീറ്റ് നേടിയാണ് ഹിമന്ത സര്‍ക്കാർ അധികാരത്തിലേറുന്നത്.

Related Posts