മൈസൂരുവിൽ 2 യുവാക്കൾ തടാകത്തിൽ മുങ്ങി മരിച്ചു. മൈസൂരുവിലെ മണ്ഡ്യ യരഗനഹള്ളിയിൽ ആണ് സംഭവം. പ്രദേശവാസികളായ യശസ്സ് (23), പ്രകാശ് ഗൗഡ (24) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നീന്താൻ പോയതായിരുന്നു. നീന്തുന്നതിനിടെ ആഴമുള്ള ഭാഗത്തേക്ക് അബദ്ധത്തിൽ പോയതാകാമെന്ന് പൊലീസ് പറഞ്ഞു.
അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നു നാട്ടുകാർ പറഞ്ഞു. സ്ഥലത്തു സുരക്ഷാക്രമീകരണങ്ങളും അപകട മുന്നറിയിപ്പു ബോർഡുകളും ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Posts