ബിജെപിയിലേക്ക് ഇല്ലെന്നും ഇക്കാര്യത്തിൽ ഹിമന്ത ബിശ്വ ശർമ്മയടക്കം ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ശശി തരൂർ. പാർട്ടിയിൽ നിന്നും മാറി സ്വതന്ത്രനായി നിൽക്കാനുള്ള സാധ്യത എല്ലാ വ്യക്തിക്കും മുന്നിലുമുണ്ട്. എന്നാൽ കഴിഞ്ഞ തിരഞെടുപ്പിൽ സംസ്ഥാനതലത്തിൽ സിപിഎമ്മും ദേശീയതലത്തിൽ ബിജെപിയും കാണിച്ചിട്ടുള്ള മികവ് കോൺഗ്രസിന് കാണിക്കാനായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.

താൻ പറയുമ്പോൾ മാത്രമാണ് വിവാദം. കോൺഗ്രസിലെ മറ്റു നേതാക്കളും സമാന പ്രസ്‌താവനകൾ നടത്തിയിട്ടുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മോദിയെയും പിണറായിയെയും താൻ വിമർശിച്ചിട്ടുമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.

Related Posts