മലയാളി യുവതി ബംഗളുരുവിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതി വ്യാജമാണെന്ന് പോലീസ്
മലയാളിയായ യുവതി ബംഗളുരുവിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതി വ്യാജമാണെന്ന് പോലീസ്. ബെംഗളുരുവിലെ ക്യാബ് ഡ്രൈവറും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. എന്നാൽ പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം കാമുകൻ കണ്ടുപിടിച്ചപ്പോൾ അതിൽനിന്നും രക്ഷപെടാൻ വേണ്ടി കണ്ടെത്തിയ വഴിയായിരുന്നു കള്ളആരോപണം. യുവതിയുടെ ഡ്രൈവറുമായുള്ള പരിചയം പിന്നീട് അതിരുവിടുകയായിരുന്നു. ഇരുവരും ഒന്നിച്ച് നൈറ്റ് ക്ലബ്ബിൽ
ഇന്ത്യയ്‌ക്കെതിരെ കൂടുതൽ കടുത്ത തീരുവകൾ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ്
ഇന്ത്യയ്‌ക്കെതിരെ കൂടുതൽ കടുത്ത തീരുവകൾ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.അമേരിക്കൻ കർഷകർക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിൽ ഇന്ത്യ വിലകുറഞ്ഞ അരി വൻതോതിൽ കയറ്റിയയക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പുതിയ ഭീഷണി. കനത്ത തീരുവ ഏർപ്പെടുത്തണമെന്നുമാണ് യുഎസ് കർഷകർ ആവശ്യപ്പെട്ടത്.പ്രതിസന്ധിയിലായ അമേരിക്കൻ കർഷകർക്കായി 12 ബില്യൺ ഡോളറിൻ്റെ (ഏകദേശം 1.08 ലക്ഷം കോടി രൂപ) സഹായ പാക്കേജ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്ക് എതിരെയുള്ള മുന്നറിയിപ്പ്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
നടിയെ ആക്രമിച്ച കേസിൽ കേസില്‍ നിയമനടപടിക്കൊരുങ്ങി ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. പ്രത്യേകസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നും വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ദിലീപ് ആരോപിക്കുന്നു. അതേസമയം, കേസില്‍ വിധിപകര്‍പ്പ് കാത്തിരിക്കുകയാണ് പ്രോസിക്യൂഷന്‍. 12ാം തിയതിയിലെ ശിക്ഷാവാദത്തിന് ശേഷമേ വിധിപകര്‍പ്പ് ലഭ്യമാകു. വിധി പഠിച്ച് പാളിച്ചകള്‍ പരിശോധിച്ച ശേഷമേ ഹൈകോടതിയിലേക്ക് പോകു. പ്രോസിക്യൂഷൻ്റെ ചില തെളിവുകള്‍ കോടതി
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നിശബ്ദപ്രചരണത്തിലൂടെ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മുന്നണികൾ. പ്രാദേശികമായി ഓരോ കവലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൊട്ടിക്കലാശം നടക്കുക.കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും. താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയ പാതയില്‍ കൊട്ടി കലാശമുണ്ടാകില്ല. താമരശ്ശേരി സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെതാണ് തീരുമാനം. താമരശ്ശേരി പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗല്‍
ബെംഗളൂരുവിൽ മകനെ കൊലപ്പെടുത്തി അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തു
സാമ്പത്തികബുദ്ധിമുട്ടുകളെ തുടർന്ന് ബെംഗളൂരുവിൽ യുവതിയും അമ്മയും ആത്മഹത്യ ചെയ്‌തു. സുധ (38) സുധയുടെ അമ്മ മുദ്ദമ്മ(68) എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. സുധയുടെ മകൻ മൗനീഷിനെ (14) വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയയിൽ ആണ് സംഭവം. കുടുംബം തുടർച്ചയായി ബിസിനസ്സ് പരാജയങ്ങൾ നേരിട്ടിരുന്നുവെന്നും ഇത് അവരെ കടബാധ്യതയിലേക്ക് തള്ളിവിട്ടിരുന്നുവെന്നും പോലീസ്
നമ്മ മെട്രോ, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
നമ്മ മെട്രോ, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. നമ്മ മെട്രോ ബ്ലൂ ലൈനിൻ്റെ നിര്‍മ്മാണം അതിവേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെ കെആര്‍ പുരയുമായി ബന്ധിപ്പിച്ചുകൊണ്ടാകും ആദ്യഘട്ട മെട്രോ നിര്‍മ്മാണം. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുര വരെയുള്ള ബ്ലൂ ലൈന്‍ നിര്‍മ്മാണം 2026 ഡിസംബറോടെ പൂര്‍ത്തിയാകും. കെആര്‍ പുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കുന്ന അടുത്ത ഘട്ടം 2027 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കാനും നീക്കം
കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു
ബെളഗാവി മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഏകീകരൺ സമിതിയും (എംഇഎസ്) ശിവസേനാപ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത്. സംസ്ഥാനത്തുനിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു.കർണാടകത്തിൽനിന്ന് മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയിരിക്കുന്നത്. ബെളഗാവിയിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിന് സമാന്തരമായി യോഗം ചേരാൻ മഹാരാഷ്ട്ര ഏകീകരൺ സമിതി തീരുമാനിച്ചിട്ടുണ്ട്. കർണാടകത്തിൽനിന്നെത്തിയ ബസുകളിൽ ജയ് മഹാരാഷ്ട്ര എന്നെഴുതിയ സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
ഇന്ന് ഏഴ് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴിന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറു മണിവരെയാണ് ഉണ്ടാകുക. 11168 വാർഡുകളിലേക്കും മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ആദ്യം ഘട്ടത്തിൽ ഏറ്റവും
ക്രിസ്‌മസ്-പുതുവത്സര യാത്രാത്തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ; ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും
ക്രിസ്‌മസ്-പുതുവത്സര യാത്രാത്തിരക്ക് പരിഗണിച്ചു ദക്ഷിണ റെയിൽവേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകൾ പ്രഖ്യാപിച്ചത്. പ്രത്യേക സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന്
ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ അതിക്രമം; സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കേസ്
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ക്രീനിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗവുമാണ് പരാതിക്കാരി. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. തുടർന്ന് മുഖ്യമന്ത്രി പോലീസിന് പരാതി കൈമാറി. ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവർത്തക പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ മൊഴിയിലും പരാതിക്കാരി ആവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലിൽ