സാമ്പത്തികബുദ്ധിമുട്ടുകളെ തുടർന്ന് ബെംഗളൂരുവിൽ യുവതിയും അമ്മയും ആത്മഹത്യ ചെയ്‌തു. സുധ (38) സുധയുടെ അമ്മ മുദ്ദമ്മ(68) എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. സുധയുടെ മകൻ മൗനീഷിനെ (14) വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയയിൽ ആണ് സംഭവം.

കുടുംബം തുടർച്ചയായി ബിസിനസ്സ് പരാജയങ്ങൾ നേരിട്ടിരുന്നുവെന്നും ഇത് അവരെ കടബാധ്യതയിലേക്ക് തള്ളിവിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ സുധ അമ്മയ്ക്കും മകനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും വീട്ടുജോലിക്കാരായി ജോലി ചെയ്തിരുന്നു.
കടം കൂടിയതോടെയാണ് ഇവർ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ സുധ മകനോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം, മുവരുടെയും മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. സുദ്ദഗുണ്ടേപാളയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടക്കുന്നു.

Related Posts