പ്രതിപക്ഷം എത്ര എതിർത്താലും ബംഗളൂരുവിൽ തുരങ്കപാത പദ്ധതി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബാൾഡ്‌വിൻ മെത്തഡിസ്റ്റ് എജുക്കേഷൻ സൊസൈറ്റി സംഘടിപ്പിച്ച യുനൈറ്റഡ് ക്രിസ്മ‌സ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ.

നഗരത്തിൽ തുരങ്കങ്ങളും മേൽപാലങ്ങളും അനിവാര്യമാണ്. നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യ വാഹനങ്ങളുടെ വർധനവിന് കാരണമായിട്ടുണ്ട്. ബംഗളുരു വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഭാഗത്ത് പ്രാദേശിക വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി 2215 കോടി രൂപ ചെലവിൽ മേക്രി സർക്കിളിനും ഹെബ്ബാൾ മേൽപാലത്തിനും ഇടയിൽ ഒരു ചെറിയ ഇരട്ട തുരങ്ക റോഡും എലിവേറ്റഡ് ഇടനാഴിയും നിർമ്മിക്കാൻ കർണാടക മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.

Related Posts