സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു; തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാത്രി ഞാറവിള – കരയടിവിള റോഡിലായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
വിവാദ പരാമർശത്തെ തുടർന്ന് നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. 500 കോടി രൂപ ഉള്ളവർക്കെ മുഖ്യമന്ത്രിയാകാൻ സാധിക്കൂവെന്ന വിവാദ പരാമർശം നടത്തിയതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് നവ്ജ്യോത് കൗർ. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനാവശ്യമായ 500 കോടി രൂപ ഞങ്ങളുടെ പക്കലില്ല എന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. ആംആദ്മി പാർട്ടിയും ബിജെപിയും കൗറിൻ്റെ പരാമർശം ചർച്ചയാക്കുകയും ചെയ്തിരുന്നു. കൗറിനെ
ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുകയായിരുന്ന ഒഡീഷ സ്വദേശിനി പിടിയില്‍
ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുകയായിരുന്ന ഒഡീഷ സ്വദേശിനിയെ നെടുമ്പാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ (24) ആണ് ഇന്നലെ അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ ഭാഗത്താണ് സംഭവം. രാവിലെ ട്രെയിൻ കടന്നുപോകുന്നതിനിടെ ആരോ എന്തോ പൊതികള്‍ പുറത്തേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍, പൊതികള്‍ ശേഖരിച്ച് പോവുകയായിരുന്ന യുവതിയെയാണ് കണ്ടത്. യുവതിയുടെ ബാഗില്‍ നാല്
രണ്ടാമത്തെ പീഡന പരാതി: രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ പീഡന പരാതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം ഇന്ന് പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മറ്റന്നാൾ വിധിപറയും. വിധി പറയുന്നതുവരെ കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ രാഹുലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു.അന്വേഷണ ചുമതലയുള്ള ജി.പൂങ്കുഴലി ബംഗളൂരുവിൽ എത്തിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.
നഴ്സിംഗ് വിദ്യാർത്ഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു
വയനാട് പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിൻ്റേയും റെമിയുടേയും മകൻ അമൽ പി.എസ് (21)നെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. യുവാവിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ഓൾ ഇന്ത്യ കെഎംസിസി യശ്വന്തപുരം പ്രവർത്തകരുടെ സഹായത്തോടെ പോസ്‌റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: റെമിസഹോദരങ്ങൾ: അലൻ, അനൽ
പ്രവാസി മലയാളി അസോസിയേഷൻ കർണാടക ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ 11മത് ജനറൽ ബോഡി വൈറ്റ്ഫീൽഡ് ബേയ് ഗ്രിൽ ഹോട്ടലിൽവെച്ച് നടത്തി. ജനറൽബോഡിയിൽ അസോസിയേഷൻ്റെ സെൻട്രൽ കമ്മിറ്റി രൂപകരണവും, അസോസിയേഷൻ്റെ പുതിയ ഹൂടി ബ്രാഞ്ചിൻ്റെ ഔപചാരിക ഉദ്ഘാടനവും നടന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ഡി ആർ കെ പിള്ള, പ്രസിഡണ്ട് വി രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ് പി, ട്രഷറർ അരുൺ കുമാർ ഒ കെ, കോർഡിനേറ്റർ പി സന്തോഷ് കുമാർ എന്നിവരെ
കെ എൻ എസ് എസ് മൈസൂരു കരയോഗം കുടുംബ സംഗമം
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം മൈസൂരിലെ വിജയനഗര സെക്കൻഡ് സ്റ്റേജിലെ കേരള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടന്നു. സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥികളായി മൈസൂർ എയർപോർട്ട് ഡയറക്ടർ ഉഷ കുമാരി, കെ എൻ എസ് എസ് ബോർഡ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, മറ്റു
വിമാന യാത്രാ പ്രതിസന്ധി; ഇതുവരെയായി 827 കോടി രൂപ തിരിച്ചു നൽകി ഇൻഡിഗോ
വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ ഇൻഡിഗോ രണ്ടാഴ്ച കൊണ്ട് 827 കോടി രൂപ തിരിച്ചു നൽകി. നവംബർ 21 മുതല്‍ ഡിസംബർ ഏഴ് വരെയുള്ള കാലയളവിലെ ടിക്കറ്റ് തുകയാണ് ഇൻഡിഗോ റീഫണ്ട് ചെയ്തത്. ഇതില്‍ ഡിസംബർ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ മാത്രം റദ്ദാക്കപ്പെട്ടത് 569 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇവയ്ക്ക് പുറമെ മൊത്തം ബാഗേജുകളുടെ പകുതിയും ഇൻഡിഗോ തിരിച്ചുനല്‍കി. 9000 ബാഗേജുകളില്‍ 4500 ബാഗേജുകളാണ് ഇൻഡിഗോ
നടൻ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് ബി രാകേഷ്
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനു പിന്നാലെ നടൻ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് ബി. രാകേഷ്. ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നതെന്നും അതാണ് കേസിൻ്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതെന്നും ദിലീപ് കത്ത് നല്‍കിയാല്‍ മറ്റുളളവരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു. എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആദ്യഘട്ടത്തിൽ പുറത്താക്കാൻ നടപടി സ്വീകരിച്ചത്. കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയവർക്ക് കടുത്ത ശിക്ഷ
പിതാവിന്‍റെ ക്രൂരമർദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ
നെയ്യാറ്റിൻകരയിൽ മദ്യപിച്ചെത്തുന്ന പിതാവിന്‍റെ ക്രൂരമർദനം സഹിക്കവയ്യാതെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിതാവ് മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് ക്രൂരമര്‍ദനം. മര്‍ദനത്തിനുശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു. മദ്യപിച്ചെത്തുന്ന പിതാവ് മര്‍ദിക്കുന്നത് പതിവാണെന്നാണ് കുട്ടി പറയുന്നത്. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശം പുറത്തുവന്നു. പെണ്‍കുട്ടിയുടെ കൈയ്ക്കും