കേസ് വാദിച്ചു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടു: സണ്ണി ജോസഫ്
Kerala
1 min read
6.3k

കേസ് വാദിച്ചു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടു: സണ്ണി ജോസഫ്

ഡിസംബർ 8, 2025
0

ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്ത്. കേസ് വാദിച്ചു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതിവിധി തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ”പ്രോസിക്യൂഷൻ്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പരാജയമാണ്. ഗൂഢാലോചന ഭാഗം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.” പ്രൊസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്ന് കെ സി വേണുഗോപാലും പറഞ്ഞു.

Continue Reading
സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥക്രൂരമായി ചുരുളഴിയുന്നതാണ് കാണുന്നത്: പാർവതി തിരുവോത്ത്
Kerala
0 min read
6.4k

സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥക്രൂരമായി ചുരുളഴിയുന്നതാണ് കാണുന്നത്: പാർവതി തിരുവോത്ത്

ഡിസംബർ 8, 2025
0

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇപ്പോൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥയാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പാർവതി പ്രതികരിച്ചു. “എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ്,” പാർവതി തിരുവോത്ത് കുറിച്ചു. വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി വുമൺ ഇൻ സിനിമാ കളക്ടീവിൻ്റെ ഭാഗമായ മറ്റ് നടിമാരും രംഗത്തെത്തി. ഫേസ്ബുക്കിൽ ‘അവൾക്കൊപ്പം’ എന്ന പോസ്റ്റ്

Continue Reading
നായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം; നായ്ക്കളുടെ ഉടമ അറസ്റ്റിൽ
Karnataka
0 min read
7.1k

നായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം; നായ്ക്കളുടെ ഉടമ അറസ്റ്റിൽ

ഡിസംബർ 8, 2025
0

റോട്ട്‌വൈലർ നായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നായ ഉടമയെ ദാവണഗെരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. നഗരത്തിലെ ശിവാലി സിനിമയുടെ ഉടമയുടെ മരുമകനായ ശൈലേന്ദ്ര കുമാറാണ് അറസ്റ്റിലായത്.വർഷങ്ങളായി ശൈലേന്ദ്ര കുമാർ റോട്ട്‌വൈലർ നായ്ക്കളെ വളർത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം അയാൾ നായ്ക്കളെ ഫാമിൽ ഇറക്കിവിട്ടിരുന്നു. അപ്പോഴാണ് മലപ്പെട്ടിഹള്ളി നിവാസിയായ അനിതയെ (38) നായ്ക്കൾ ആക്രമിച്ചത്. ദാവണഗെരെ താലൂക്കിലെ ഹൊന്നൂർ ക്രോസിനടുത്തായിരുന്നു സംഭവം. അതേസമയം സ്ത്രീയെ കടിച്ചു കൊന്ന രണ്ട്

Continue Reading
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ അപ്പീല്‍ നല്‍കും: പ്രോസിക്യൂഷൻ
Kerala
0 min read
6.8k

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ അപ്പീല്‍ നല്‍കും: പ്രോസിക്യൂഷൻ

ഡിസംബർ 8, 2025
0

ദിലീപിനെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചന നൽകി പ്രോസിക്യൂഷൻ. വിധി പരിശോധിച്ച ശേഷം അപ്പീൽ പോകുമെന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി അജകുമാർ പറഞ്ഞത്.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനാണെന്ന് കോടതി വിധി പുറത്തു വന്നിരുന്നു. പുറമേ കേസിലെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. കേസിൽ വിധി പഠിച്ച ശേഷം കൂടുതൽ അഭിപ്രായങ്ങൾ പറയും. സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ പിന്നീട്

Continue Reading
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തൻ
Kerala
0 min read
6.6k

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തൻ

ഡിസംബർ 8, 2025
0

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​ണ് വി​ധി പ​റ​ഞ്ഞ​ത്. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഡാ​ലോ​ച​ന കേ​സ് വാ​ദി ഭാ​ഗ​ത്തി​ന് തെ​ളി​യി​ക്കാ​നാ​യി​ല്ല. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റു വ​രെ​യു​ള്ള പ്ര​തി​ക​ളെ ഉടൻ ജ​യി​ലി​ലേ​ക്ക് മാ​റ്റും. കുറ്റകൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത

Continue Reading
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള: ചലച്ചിത്ര പ്രതിഭകള്‍ക്ക് ആദരമായി 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
Entertainment
1 min read
6.5k

30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള: ചലച്ചിത്ര പ്രതിഭകള്‍ക്ക് ആദരമായി 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഡിസംബർ 8, 2025
0

പ്രതിഭാധനരായ ചലച്ചിത്ര വ്യക്തിത്വങ്ങള്‍ക്ക് ആദരമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റോബര്‍ട്ട് റെഡ്ഫോര്‍ഡിൻ്റെ ‘ഓള്‍ ദ പ്രസിഡന്റ്സ് മെന്‍’, ഡേവിഡ് ലിഞ്ചിൻ്റെ ‘ബ്ലൂ വെല്‍വെറ്റ്’, ക്ലോഡിയ കാര്‍ഡിനാലിൻ്റെ ‘എയ്റ്റ് ആന്റ് ഹാഫ്’, ഡയാന്‍ കീറ്റണ്‍ൻ്റെ ‘ആനി ഹാള്‍’, ശ്യാം ബെനഗലിൻ്റെ ‘ഭൂമിക’, എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘നിര്‍മ്മാല്യം’, ‘കടവ്’, ഷാജി എന്‍. കരുണിൻ്റെ ‘വാനപ്രസ്ഥം’, ‘കുട്ടിസ്രാങ്ക്’, വയലാര്‍ രാമവര്‍മ്മയ്ക്കും സലില്‍ ചൗധരിയ്ക്കും ആദരമായി

Continue Reading
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം: ഉമ തോമസ് എം എൽ എ
Kerala
1 min read
6.4k

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം: ഉമ തോമസ് എം എൽ എ

ഡിസംബർ 8, 2025
0

നടിയെ ആക്രമിച്ച കേസിൽ പി ടി തോമസ് ആഗ്രഹിച്ച പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നത് തന്നെയാണ് തൻ്റെ ആഗ്രഹമെന്ന് ഉമ തോമസ്. വിധി അനുകൂലമായിട്ട് എത്തിയാൽ സത്യം ജയിച്ചു എന്ന് കരുതാമെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു. ‘അതിജീവിതയ്ക്ക് അനുകൂലമായിട്ടുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പിതാവിൻ്റെ വേദനയോടെ അന്ന് പി ടി തോമസ് ഉറങ്ങിയിരുന്നില്ല. സത്യം ജയിക്കുമെന്ന ആത്മവിശ്വാസം അതിജീവിതയ്ക്ക് നൽകിയത് അദ്ദേഹമാണ്’ ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മൊഴി കൊടുക്കരുതെന്ന് പറഞ്ഞവർ

Continue Reading
മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
Kerala
0 min read
6.7k

മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

ഡിസംബർ 8, 2025
0

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പകൽ മുഴുവൻ വോട്ടഭ്യർഥന നടത്തി വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വട്ടത്ത് ഹസീന (49) ആണു മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയായിരുന്നു മരിച്ച മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. ഇന്നലെ രാ​ത്രി വീ​ട്ടി​ല്‍ വ​ച്ച് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍

Continue Reading
കേരള സമാജം (ആർ) ബാംഗ്ലൂർ – മാഗഡി റോഡ് സോണിൽ കന്നഡ ക്ലാസിന് തുടക്കം
Association News
0 min read
7.1k

കേരള സമാജം (ആർ) ബാംഗ്ലൂർ – മാഗഡി റോഡ് സോണിൽ കന്നഡ ക്ലാസിന് തുടക്കം

ഡിസംബർ 8, 2025
0

കേരള സമാജം (ആർ) ബാംഗ്ലൂർ – മാഗഡി റോഡ് സോൺ കന്നഡ പഠന ക്ലാസുകൾക്ക് ഇന്നലെ തുടക്കം കുറിച്ചു. സോൺ ഓഫീസിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.കർണാടക ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡണ്ടായ കെ.വി.ചന്ദ്രശേഖർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സോൺ ചെയർമാൻ അനിൽകുമാർ, വൈസ് ചെയർമാൻ സഹദേവൻ, ലേഡീസ് വിങ് ചെയർപേഴ്സൺ ബിന്ദു സെയിൽസ് രാജ്, കൺവീനർ അമ്പിളി സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.വിജയൻ്റെ മേൽനോട്ടത്തിൽ, അഥുല്യ

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം
Kerala
0 min read
6.8k

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം

ഡിസംബർ 8, 2025
0

ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ആദ്യ കേസിൽ ഹൈക്കോടതി ഡിസംബർ 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ടെങ്കിലും, രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് ഇതുവരെ കോടതി ഉത്തരവിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ വിധി രാഹുലിന് നിർണ്ണായകമാണ്. രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കെ.പി.സി.സി പ്രസിഡണ്ടിന്

Continue Reading