ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​ണ് വി​ധി പ​റ​ഞ്ഞ​ത്. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഡാ​ലോ​ച​ന കേ​സ് വാ​ദി ഭാ​ഗ​ത്തി​ന് തെ​ളി​യി​ക്കാ​നാ​യി​ല്ല. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റു വ​രെ​യു​ള്ള പ്ര​തി​ക​ളെ ഉടൻ ജ​യി​ലി​ലേ​ക്ക് മാ​റ്റും.

കുറ്റകൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം, ഗൂ​ഡാ​ലോ​ച​ന, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും ദി​ലീ​പി​നെ​തി​രെ​യും പ്രോ​സി​ക്യൂ​ഷ​ൻ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യി​രു​ന്നു. ന​ടി​യോ​ടു​ള​ള വ്യ​ക്തി​വി​രോ​ധ​ത്തെ​ത്തു​ട​ർ​ന്ന് ബ​ലാ​ത്സം​ഗ​ത്തി​ന് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്തു​വെ​ന്നാ​ണ് ദി​ലീ​പി​നെ​തി​രാ​യ കേ​സ്.

Related Posts