റോട്ട്‌വൈലർ നായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നായ ഉടമയെ ദാവണഗെരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. നഗരത്തിലെ ശിവാലി സിനിമയുടെ ഉടമയുടെ മരുമകനായ ശൈലേന്ദ്ര കുമാറാണ് അറസ്റ്റിലായത്.
വർഷങ്ങളായി ശൈലേന്ദ്ര കുമാർ റോട്ട്‌വൈലർ നായ്ക്കളെ വളർത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം അയാൾ നായ്ക്കളെ ഫാമിൽ ഇറക്കിവിട്ടിരുന്നു. അപ്പോഴാണ് മലപ്പെട്ടിഹള്ളി നിവാസിയായ അനിതയെ (38) നായ്ക്കൾ ആക്രമിച്ചത്. ദാവണഗെരെ താലൂക്കിലെ ഹൊന്നൂർ ക്രോസിനടുത്തായിരുന്നു സംഭവം.

അതേസമയം സ്ത്രീയെ കടിച്ചു കൊന്ന രണ്ട് റോട്ട്വൈലർ നായ്ക്കൾ ചത്തു. ഗ്രാമവാസികകളുടെ കഠിനമായ മർദ്ദനമേറ്റതിനെത്തുടർന്ന് നായ്ക്കൾ ചത്തു. ദാവൻഗരെ റൂറൽ പൊലീസ് സ്റ്റേഷൻ സിസിടിവി ദ്യശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു

Related Posts