കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മോ​ഷ​ണം: ര​ണ്ട് യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ
Kerala
0 min read
7.1k

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മോ​ഷ​ണം: ര​ണ്ട് യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ

ഡിസംബർ 8, 2025
0

ബ​സി​ൽ വെ​ച്ച് 34,000 രൂ​പ​യ​ട​ങ്ങി​യ പേ​ഴ്സ് മോ​ഷ്ടി​ച്ച കേ​സി​ൽ ത​മി​ഴ്‌​നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​നി​ക​ളാ​യ രാ​ജേ​ശ്വ​രി (30), മാ​രി (26) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. കഴിഞ്ഞ ദിവസം രാ​വി​ലെ തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​രി​ൽ നി​ന്ന് കൊ​ട​ക​ര​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബസിൽനിന്ന് പു​ത്തൂ​ർ പു​ത്ത​ൻ​കാ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ പേ​ഴ്സാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. രാ​ജേ​ശ്വ​രി നാ​ല് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മാ​രി അ​ഞ്ച് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

Continue Reading
വെങ്കിടേഷ് പ്രസാദ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട്; മലയാളിയായ സന്തോഷ് മേനോൻ സെക്രട്ടറി
Karnataka Sports
1 min read
6.6k

വെങ്കിടേഷ് പ്രസാദ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട്; മലയാളിയായ സന്തോഷ് മേനോൻ സെക്രട്ടറി

ഡിസംബർ 8, 2025
0

ഇന്നലെ നടന്ന കെ.എസ്.സി.എ തിരഞ്ഞെടുപ്പിൽ ദി പ്രിന്റേഴ്‌സ് (മൈസൂർ) പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടർ കെ.എൻ. ശാന്ത് കുമാറിനെ 749-558 എന്ന സ്‌കോറിന് പരാജയപ്പെടുത്തി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കിടേഷ് പ്രസാദ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ്റെ (കെ.എസ്.സി.എ) പുതിയ പ്രസിഡണ്ടായി.അഞ്ച് പ്രധാന ഭാരവാഹി സ്ഥാനങ്ങളിൽ നാലെണ്ണം വെങ്കിടേഷ് പ്രസാദിൻ്റെ സംഘം നേടി. മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുജിത് സോമസുന്ദർ (വൈസ് പ്രസിഡണ്ട്), മലയാളിയായ സന്തോഷ് മേനോൻ (സെക്രട്ടറി), ബി.എൻ.

Continue Reading
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്
Kerala
0 min read
6.7k

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്

ഡിസംബർ 8, 2025
0

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പ് അ​ട​ക്കം 10 പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ണോ എ​ന്ന​തി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. പ​ൾ​സ​ർ സു​നി​യ​ട​ക്കമുള്ള ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ടബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഢാ​ലോ​ച​ന എന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ക്കു​ന്ന ദി​ലീ​പി​നെ​തി​രെ​യും ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യി​രു​ന്നു. ന​ട​ൻ ദി​ലീ​പി​ന് ത​ന്നോ​ട് വൈരാഗ്യമു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി വി​ചാ​ര​ണ​യ്ക്കി​ടെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പ​ൾ​സ​ർ സു​നിയെ അ​റി​യി​ല്ലെ​ന്ന ദി​ലീ​പി​ന്‍റെ വാ​ദം

Continue Reading
കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
Karnataka
0 min read
6.4k

കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ഡിസംബർ 8, 2025
0

കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ബെലഗാവിയിലെ സുവർണ സൗധയിലാണ് ശൈത്യകാല സമ്മേളനം നടക്കുന്നത്. സുപ്രധാന ബില്ലുകളിൽ ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്കുവരും. നിയമസഭയ്ക്ക് മുന്നിൽ ഉപരോധസമരം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക നിയമസഭാ സമ്മേളന നടക്കുന്ന സുവർണസൗധയിലും പരിസരങ്ങളിലുമായി 8000ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഡിസംബർ 21വരെ സുവർണസൗധയുടെ മൂന്ന് മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading
കൊല്ലത്ത് വയോധികയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി; ചെറുമകൻ കസ്റ്റഡിയിൽ
Kerala
0 min read
6.7k

കൊല്ലത്ത് വയോധികയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി; ചെറുമകൻ കസ്റ്റഡിയിൽ

ഡിസംബർ 8, 2025
0

കൊല്ലത്ത് വയോധികയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ചെറുമകൻ ഷാനവാസിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടത്തറ ക്രസന്റ് മുക്ക് കണിയാൻ്റെയ്യത്ത് വീട്ടിൽ സുലേഖ ബീവിയാണ് (78) കൊല്ലപ്പെട്ടത്. ഷാനവാസിൻ്റെ മാതാവ് മുംതാസ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. മുംതാസിൻ്റെ സഹോദരൻ ഹുസൈൻ വീട്ടിലെത്തിയപ്പോൾ കതക് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കതക് പൊളിച്ച് അകത്ത് പ്രവേശിക്കുന്നതിനിടെ ഷാനവാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പരിശോധനയിൽ കട്ടിലിനടിയിൽ ബെഡ്ഷിറ്റിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Continue Reading
നിശാക്ലബിലുണ്ടായ തീപിടിത്തം, നൈറ്റ് ക്ലബിൻ്റെ ഉടമകള്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുത്ത്‌ പൊലീസ്
India
0 min read
6.7k

നിശാക്ലബിലുണ്ടായ തീപിടിത്തം, നൈറ്റ് ക്ലബിൻ്റെ ഉടമകള്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുത്ത്‌ പൊലീസ്

ഡിസംബർ 7, 2025
0

ഗോവയില്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ നൈറ്റ് ക്ലബിൻ്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത്‌ പൊലീസ്. സംഭവത്തിൽ 25 പേർ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിര്‍ച്ച്‌ ബൈ റോമിയോ ലെയ്ന്‍ നൈറ്റ് ക്ലബിൻ്റെ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് നിശാക്ലബില്‍ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ 14 ജീവനക്കാരും നാല് വിനോദസഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ശേഷിക്കുന്ന ഏഴ് പേര്‍ ആരെല്ലാമെന്ന്

Continue Reading
യലഹങ്ക റയിൽ വീൽ ഫാക്ടറി അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരമഹോത്സവം 2025 നാളെ
Association News
0 min read
6.7k

യലഹങ്ക റയിൽ വീൽ ഫാക്ടറി അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരമഹോത്സവം 2025 നാളെ

ഡിസംബർ 7, 2025
0

യലഹങ്ക റയിൽ വീൽ ഫാക്ടറി അയ്യപ്പ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മകരമഹോത്സവം 2025 നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പ്രത്യേക അലങ്കാര അഭിഷേകപൂജകൾ, ഗണപതി ഹോമം, ചെണ്ടമേളം ഉച്ചയ്ക്ക് മഹാ അന്നദാനം, വൈകുന്നേരം ദീപാലങ്കാരം, ഭക്തിഗാനമേള, പടിപൂജ, മഹാമങ്കളാധി,ഹരിവരാസനം, പ്രസാധ വിതരണം എന്നിവ ഉണ്ടായിരിക്കും. കെ. എൻ. രാജപ്പൻ(പ്രസിഡണ്ട്), ബി. ജയകുമാർ(ജനറൽ സെക്രട്ടറി), എസ്. കൃഷ്ണകുമാർ(ട്രഷറർ), ഡി.മധുസൂദനപണിക്കർ(ഓർഗനൈസിങ്ങ് സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഗുരു സ്വാമി

Continue Reading
ഐ.പി.എൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കും: ഡി.കെ.ശിവകുമാർ
Karnataka
0 min read
6.4k

ഐ.പി.എൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കും: ഡി.കെ.ശിവകുമാർ

ഡിസംബർ 7, 2025
0

2026ലെ ഐ.പി.എൽ മത്സരങ്ങൾ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. ഐപിഎല്‍ 2025 വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിക്കാനിടയായ സാഹചര്യത്തിൽ, ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇത്തവണ ഐപിഎല്‍ മല്‍സരങ്ങള്‍ ഉണ്ടാവില്ലെന്നും ബംഗളൂരുവിൻ്റെ 2026ലെ എല്ലാ ഹോം മത്സരങ്ങളും മറ്റൊരു വേദിയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. “ഞാൻ ഒരു ക്രിക്കറ്റ്

Continue Reading
യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
Association News
0 min read
6.6k

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ഡിസംബർ 7, 2025
0

യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. സത്യൻ പുത്തൂർ ഉദ്‌ഘാടനം ചെയ്തു. ഹോട്ടൽ ജിയോയിൽവെച്ച് നടന്ന യോഗത്തിൽ ജനറൽ കൺവീനർ നാസർ നീലസാന്ദ്ര അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നാട്ടിൽ പോയി വോട്ട് ചെയ്ത് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കുന്നതിനായി മൂന്നു ദിവസത്തെ അവധി നൽകുമെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ നിർദ്ദേശം യുഡിഎഫിന് അനുകൂലമാകുമെന്ന് യോഗം വിലയിരുത്തി. ഡിസംബർ 9നും 11നുമായി നടക്കുന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ എല്ലാ ജനാധിപത്യവിശ്വാസികളും

Continue Reading
അപകീര്‍ത്തി പരാമര്‍ശം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്
Kerala
0 min read
6.7k

അപകീര്‍ത്തി പരാമര്‍ശം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

ഡിസംബർ 7, 2025
0

അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി എ പി ജയനനാണ്‌ വക്കീല്‍ നോട്ടീസ് അയച്ചത്.പ്രസംഗത്തിലൂടെ തനിക്ക് മാനഹാനിയുണ്ടായെന്നും നോട്ടീസ് ലഭിച്ച്‌ 15 ദിവസത്തിനകം നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. പള്ളിക്കല്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സ്വീകരണത്തിൻ്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Continue Reading