കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ബെലഗാവിയിലെ സുവർണ സൗധയിലാണ് ശൈത്യകാല സമ്മേളനം നടക്കുന്നത്. സുപ്രധാന ബില്ലുകളിൽ ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്കുവരും. നിയമസഭയ്ക്ക് മുന്നിൽ ഉപരോധസമരം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

കർണാടക നിയമസഭാ സമ്മേളന നടക്കുന്ന സുവർണസൗധയിലും പരിസരങ്ങളിലുമായി 8000ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഡിസംബർ 21വരെ സുവർണസൗധയുടെ മൂന്ന് മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Related Posts