ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
ആദ്യ കേസിൽ ഹൈക്കോടതി ഡിസംബർ 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ടെങ്കിലും, രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് ഇതുവരെ കോടതി ഉത്തരവിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ വിധി രാഹുലിന് നിർണ്ണായകമാണ്. രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
കെ.പി.സി.സി പ്രസിഡണ്ടിന് പരാതി നൽകിയ യുവതിയെ കണ്ടെത്താനും മൊഴിയെടുക്കാനും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബംഗളൂരുവിൽ താമസിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തേണ്ടത് പ്രോസിക്യൂഷന് മുന്നിലെ വലിയ വെല്ലുവിളിയാണ്.