കേരള സമാജം (ആർ) ബാംഗ്ലൂർ – മാഗഡി റോഡ് സോൺ കന്നഡ പഠന ക്ലാസുകൾക്ക് ഇന്നലെ തുടക്കം കുറിച്ചു. സോൺ ഓഫീസിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
കർണാടക ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡണ്ടായ കെ.വി.ചന്ദ്രശേഖർ ക്ലാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സോൺ ചെയർമാൻ അനിൽകുമാർ, വൈസ് ചെയർമാൻ സഹദേവൻ, ലേഡീസ് വിങ് ചെയർപേഴ്സൺ ബിന്ദു സെയിൽസ് രാജ്, കൺവീനർ അമ്പിളി സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.
വിജയൻ്റെ മേൽനോട്ടത്തിൽ, അഥുല്യ മനോജ്, മോണിക എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ചിൽ 20 പേർ ഇതിനകം ചേർന്നിട്ടുണ്ട്.
സമൂഹത്തിലെ അംഗങ്ങൾക്ക് ദൈനംദിന ജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും കന്നഡ ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

Related Posts