മ​ല​യാ​റ്റൂ​രി​ൽ ര​ണ്ടു ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ 19കാ​രി മ​രി​ച്ച സം​ഭ​വ​ത്തിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. മ​ല​യാ​റ്റൂ​ർ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ൽ ഷൈ​ജു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ൾ ചി​ത്ര​പ്രി​യ (19)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. പോ​സ്റ്റ്‍‌​മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. പോ​സ്റ്റു​മോ​ർ​ട്ട നടപടികൾ ഇന്ന് പൂർത്തിയാകും.

ബം​ഗ​ള​രു​വി​ൽ ഏ​വി​യേ​ഷ​ന്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ചി​ത്ര​പ്രി​യ​യെ കഴിഞ്ഞ ശ​നി​യാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഇന്നലെ മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ട് ചി​റ​യ്ക്ക് സ​മീ​പ​ത്തെ സെ​ബി​യൂ​ർ റോ​ഡി​ന് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ പേ​രെ പോ​ലീ​സ് ചൊ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹ​ത്തി​ന് പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related Posts