കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്ത് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്‍കിയത്. മന്ത്രിയെ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്റെ പരാതിയിൽ അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരുന്നു.
സ്റ്റേഷനിലുണ്ടായത് കരിങ്കൊടി പ്രതിഷേധമാണ് ഉണ്ടായതെന്നും ഇതിനിടെ ഉന്തുംതള്ളും ഉണ്ടായെന്നുമാണ് മന്ത്രിയുടെ മൊഴി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് മൊഴി നല്‍കിയത്.