ഇന്ന് ബെംഗളൂരുവിലെ ചില ഇടങ്ങളിൽ വൈദ്യുതി ബന്ധം തടസപ്പെടും. സോമനഹള്ളി സബ്സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വൈദ്യുതി ബന്ധം തടസപ്പെടുന്നതെന്ന് ബാംഗളൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സോമനഹള്ളി സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ബന്ധം തടസപ്പെടുക. വ്യവസായ മേഖലയിലും റെസിഡെൻഷ്യൽ മേഖലയിലും ഒരേപോലെ പവർ കട്ട് ഉണ്ടാകുമെന്ന് അറിയിപ്പിൽ പറയുന്നു.

ഐബെക്സ് ഫാക്ടറി, സിആർപിഎഫ് ക്യാമ്പ് ഗേറ്റ്, എഡിഫൈ സ്കൂൾ സോമനഹള്ളി, യോഗവന ബെട്ടാ, അവസറള ഫാക്ടറി എന്നിവിടങ്ങളിലാണ് പ്രധാനമായും പവർ കട്ടുണ്ടാകുക. നെറ്റിഗെറെ, റാവുഗോഡ്ലു, ഗിരിഗൗഡനദോഡ്ഡി, മുത്തുരായനപുര, ഇനോറദോഡ്ഡി, സോനാരെദോഡ്ഡി, നാഗനവകനഹള്ളി, മല്ലിപാല്യ, താസുദേവരപാളയ, വാസുദേവരപാല്യ, നല്ലകനദൊഡ്ഡി, കേരേചുദ്ധനപാല്യ, കേരേചുദ്ധനപാൽ നെലഗുളി, ഗൊല്ലരപാല്യലിംഗപ്പനതൊടി, ഗുണ്ടാഞ്ജനേയ ക്ഷേത്രം, ഗാന്ധിനഗർ, പട്ടറെഡ്ഡിപാൾയ, വീരസാന്ദ്ര, ജട്ടിപാല്യ, തിട്ടഹള്ളി, ഗോട്ടിഗേഹള്ളി, ഗംഗകനഗോഡി, ബോക്കിപുര, തോകത്തിമ്മനദൊഡി, എടുമാട്, രാവരദോഡി, ടാറ്റഗുപ്പെ, ഗഡിപാല്യ, മുക്കോഡ്‌ലു, മുനിനഗര തുടങ്ങിയ മറ്റ് ഇടങ്ങളിലും വൈദ്യുതിമുടങ്ങും.

Related Posts