വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടിയായ എസ്ഐആറിനെതിരെ നവംബർ ഏഴിന് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ‘ജന്തർ മന്ദർ @ കൊച്ചി’ എന്ന പേരിൽ രാജേന്ദ്ര മൈതാനിയിൽ വൈകിട്ട് നാലിനാണ് പ്രതിഷേധ പരിപാടി നടത്തുന്നത്.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതിഷേധത്തിൽ പങ്കെടുക്കും. പാർട്ടിയുടെ സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് എന്നിവരും പരിപാടിയുടെ ഭാഗമാകും.
‘ജനാധിപത്യം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധ പരിപാടിയുടെ വിവരം സിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പുറത്തുവിട്ടത്. എസ്ഐആർ നടപടിക്കെതിരെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യമുയർത്തിയാണ് പാർട്ടിയുടെ സമരം.