പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്‌നാഥ് ദേശായ് (85) ചൊവ്വാഴ്ച അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഗുജറാത്തിലെ വഡോദരയിൽ ജനിച്ച മേഘ്‌നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻവംശജരിൽ ഒരാളാണ്.
അമേരിക്കൻ പാർലമെൻറിന്‍റെ ഉപരിസഭയായ പ്രഭുസഭവരെയെത്തിയ ദേശായ് ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച ദേശായ് എന്നും ഇന്ത്യയുമായും ഇന്ത്യൻ സംസ്‌കാരവുമായും ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മേഘ്‌നാഥ് ദേശായിയുടെ മരണത്തിൽ എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി.
‘ഒരു വിശിഷ്ടചിന്തകനും എഴുത്തുകാരനും സാമ്പത്തികവിദഗ്ധനുമായിരുന്നു അദ്ദേഹം’. ശ്രീ മേഘ്നാഥ് ദേശായിയുടെ നിര്യാണത്തിൽ അതിയായ ദുഃഖമുണ്ട് ‘ -പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.
അദ്ദേഹത്തെ രാജ്യം 2008-ൽ പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്‌ഇ) പദ്മഭൂഷൺ ജേതാവായ ദേശായി 1965 മുതൽ 2003 വരെ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുകയും പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസർ ഓഫ് ഇക്കണോമിക്സ് ആകുകയും ചെയ്‌തു. അദ്ദേഹം 1992-ൽ എൽഎസ്‌ഇയിൽ സെൻ്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ഗവർണൻസ് സ്ഥാപിച്ചു. എൽഎസ്ഇയുടെ ഡിവലപ്മെന്‍റ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്‌ടറും സ്ഥാപകാംഗവുമായിരുന്നു അദ്ദേഹം.