തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് നീങ്ങുകയാണ്. തൃണമൂൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ പ്രകാശ് ചിക് ബരൈക് ഇന്ന് രാവിലെ തൻ്റെ അംഗത്വം രാജിവെച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈ ആഴ്ചയിൽ രാജിവെക്കുന്ന മൂന്നാമത്തെ തൃണമൂൽ എം.പിയാണ് പ്രകാശ്. ടി.എം.സി വനിതാ നേതാവ് സുസ്മിത ദേവ് രാജിവെച്ച തൊട്ടടുത്ത ദിവസമാണ് പ്രകാശും പടിയിറങ്ങിയത്. മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയിയും ഈ ആഴ്ച ആദ്യം പാർട്ടിയിൽ നിന്ന് പുറത്തുപോയിരുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്ന് രാജ്യസഭാ എം.പിമാരാണ് രാജിവെച്ചത്.
പാർട്ടി നേതൃത്വത്തിനെതിരെ എം.എ.എമാരും എം.പിമാരും പരസ്യമായി കലാപക്കൊടിയുയർത്തിയതോടെ തൃണമൂൽ പിളർപ്പിൻ്റെ വക്കിലാണ്. 20 തൃണമൂൽ എം.പിമാർ എൻ.ഡി.എ സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയാണ് ബംഗാളിൽ ഉടലെടുത്തിരിക്കുന്നത്.