പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ്റെ പ്രത്യാക്രമണം. തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ്റെ വിവിധ ഇടങ്ങളിൽ യുഎസ് ആക്രമണം നടത്തിയിരുന്നു. യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അധികൃതർ പറഞ്ഞു. ഇറാൻ്റെ ആക്രമണങ്ങൾക്ക് പിന്നാലെ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു.

യുഎസ് ആക്രമണത്തിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. വാണിജ്യ കപ്പലുകളും എണ്ണക്കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാൻ്റെ സൈനിക നേതൃത്വം അറിയിച്ചു. ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കുനേരെ വെടിവയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Related Posts