കോ​ക്രോ​ച്ച് ജ​ന​ത പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​ധ്യാ​പി​ക​യെ ഹ​രി​യാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ​സസ്‌​പെ​ന്‍​ഡ് ചെയ്‌തു. ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍ മ​ന്ദി​റി​ല്‍ ന​ട​ന്ന കോ​ക്രോ​ച്ച് ജ​ന​ത പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത റോ​ഹ്ത​ക്ക് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പി​ക സു​ലേ​ഖ ദ​ലാ​ലി​നെ​യെ​യാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ജൂ​ണ്‍ ആ​റി​ന് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ സു​ലേ​ഖ സം​സാ​രി​ക്കു​ന്ന​തിൻ്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

റോ​ഹ്ത​ക്ക് ഡി​സ്ട്രി​ക്ട് എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജൂ​ണ്‍ 10നാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. അ​ധി​കൃ​ത​രി​ല്‍ നി​ന്നും മു​ന്‍​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങാ​തെ​യാ​ണ് അ​ധ്യാ​പി​ക പോ​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ണ്ടാ​യ കാ​ര​ണം പ്ര​ത്യേ​കം ഉ​ത്ത​ര​വി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​മി​ല്ല. മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്ന ഒ​രു മ​കൻ്റെ അ​മ്മ​യെ​ന്ന നി​ല​യി​ലാ​ണ് താ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് അ​ധ്യാ​പി​ക പ്ര​തി​ക​രി​ച്ച​ത്.

Related Posts