ഹരിയാനയിൽ വനിതാ ടെന്നീസ് താരം രാധിക യാദവിനെ (25) പിതാവ് വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാവിലെ 10.30-ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57-ലെ സുശാന്ത് ലോക് രണ്ടാം രണ്ടാം ഫേസിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. യുവതിയുടെ പിതാവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ഇയാളുടെ തോക്കും പിടിച്ചെടുത്തു.
രാധികയ്ക്കു നേരേ വീട്ടിലെ ഒന്നാം നിലയില്‍ വെച്ച് പിതാവ് 5 തവണ നിറയൊഴിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഇതില്‍ മൂന്ന് ബുള്ളറ്റുകള്‍ തുളഞ്ഞു കയറി. യുവതിയെ ഉടന്‍ തന്നെ ശബ്ദം കേട്ട് എത്തിയവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഗുരുഗ്രാം പോലീസ് അറിയിച്ചു. യുവതി ഇന്‍സ്റ്റാഗ്രാം റീലുകള്‍ പതിവായി ചിത്രീകരിക്കുകയും പോസ്റ്റ് ചെയ്യുന്നതിലും പിതാവ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി നിരവധി ടെന്നീസ് മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകള്‍ നേടിയിട്ടുള്ള താരമാണ്. രാധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.