ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതി സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയെ അന്വേഷണത്തിൻ്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി നിർദേശിച്ചു.
തിരുവനന്തപുരം പേട്ടയ്ക്കു സമീപം മാർച്ച് 24നാണ് റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്താണ് എന്ന് മകളുടെ മരണത്തിനു പിന്നിൽ ആരോപിച്ച് കുടുംബം രംഗത്തെത്തി. പോലീസ് പിന്നീട് പ്രതിക്കെതിരെ പീഡനക്കുറ്റം ചുമത്തി. അറസ്റ്റിലായ സുകാന്ത് 44 ദിവസമായി ജയിലിൽ കഴിയുകയാണ്.