അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിൻ്റെ കുടുംബം മുതിർന്ന അഭിഭാഷകൻ എസ്. ശ്രീകുമാറിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി . പ്രോസിക്യൂട്ടർ നിയമനത്തിൽ കുടുംബത്തിൻ്റെ ആവശ്യത്തിന് വിപരീതമായി എസ്. ശ്രീകുമാർ പ്രോസിക്യൂട്ടർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്നാണ് മധുവിൻ്റെ കുടുംബം ആരോണം ഉന്നയിച്ചത്.

കുടുംബത്തിൻ്റെ ആവശ്യം അഡ്വ. ജീവേഷിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി വേണമെന്നായിരുന്നു . ശ്രീകുമാറിൻ്റെ ഇടപെടൽ സംബന്ധിച്ച് തെളിവുകളും കുടുംബത്തിൻ്റെ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. നവീൻ ബാബുവിൻ്റെ കുടുംബം ശ്രീകുമാറിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മധുവിൻ്റെ കുടുംബം ബാർ അസോസിയേഷനും ഹൈക്കോടതി രജിട്രാർക്കും പരാതി നൽകിയത്.

Related Posts