സാധാരണയിലധികം ഹൃദയാഘാത മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കർണാടകയിലെ ഹാസൻ ജില്ലയിൽ ആശുപത്രിക്ക് മുമ്പിൽ പരിഭ്രാന്തിയോടെ ക്യൂ നിന്ന് ജനം. ഹൃദയസംബന്ധമായ പരിശോധനയ്ക്ക് മൈസൂരുവിലെ ജയദേവ ഹോസ്പിറ്റലിന് മുമ്പിൽ വരിനിൽക്കുന്നവരുടെ ചിത്രം പുറത്തുവന്നു. ഹോസ്പിറ്റലിലേക്ക് പരിഭ്രാന്തരായി എത്തുന്നവർ ഏറെയാണെന്ന് ജയദേവ ആശുപത്രി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ.കെ.എസ്. സദാനന്ദ പറഞ്ഞു.
ഭാവിയിൽ ഹൃദയസംബന്ധമായ പരിശോധന കൊണ്ടുമാത്രം പ്രശ്നം ഇല്ലാതാകില്ലെന്നും, ജീവിതശൈലിയിൽ കാതലായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ വ്യായാമം ശീലമാക്കണം. അതിനുപകരം, എല്ലാവരും ആശുപത്രിയിലേക്ക് ഓടിവരാൻ നിന്നാൽ നിലവിലുള്ള ഹൃദ്രോഗികൾക്ക് മതിയായ ചികിത്സ നൽകാനാകാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു.