മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക്ഇ-മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ രണ്ടു പേരെ വിദർഭയിലെ ബുൽഡാനയിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഏക്‌നാഥ് ഷിൻഡെയുടെ കാർ സ്ഫോടനത്തിൽ തകർക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. മൊബൈൽ കട ഉടമയായ അഭയ് ഷിൻഗനെ (22), ഡ്രൈവറായ മങ്കേഷ് വയാൽ (35) എന്നിവരാണ് പിടിയിലായത്.

ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായ പിന്നാലെ, തൻ്റെ കടയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മങ്കേഷിൻ്റെ ഫോണിൽനിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഗോരേഗാവ്, ജെജെ മാർഗ് പൊലീസ് സ്‌റ്റേഷനുകളിലാണ് ഭീഷണിസന്ദേശം ലഭിച്ചത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് സൂചന.

Related Posts