ഫെബ്രുവരി 9 ന് സുഹൃത്തിനൊപ്പം കുംഭമേളക്ക് പോയ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ജോജു ജോര്‍ജി(43) നെയാണ്‌ കാണാതായത്.

ഫെബ്രുവരി 9 ന് കുംഭമേളക്കായി പോയ ഇയാൾ സുഹൃത്തിനൊപ്പം പ്രയാഗ് രാജിലേക്കാണ് ആദ്യം പോയത്. കുടുംബവുമായി ഒരു തവണ സുഹൃത്തിൻ്റെ ഫോണിൽ നിന്നു വിളിച്ച ഇയാൾ തൻ്റെ ഫോൺ കേടാണെന്നു അറിയിച്ചു.

ദിവസങ്ങൾക്കു ശേഷം സുഹൃത്ത് ഒറ്റക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. അവിടെ നിന്നും ജോജുവിനെ കാണാതായി. സംശയം തോന്നിയ ബന്ധുകൾ പോലിസിൽ പരാതി നൽകി.

Related Posts