മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി സഭാ നേതൃത്വം വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. എൻഐഐ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡൽഹിയിലെയും റായ്പൂരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന്യാസ്ത്രീകൾക്ക് വേണ്ടി സഭാനേതൃത്വത്തിൻ്റെ നിർദേശപ്രകാരം ഹൈക്കോടതിയിൽ ഹാജരാകും. ബുധനാഴ്ച കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി ദുർഗ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി പരിഗണിച്ചിരുന്നില്ല. കേസ് ബിലാസ്പൂർ എൻ ഐ എ കോടതിയിലേക്ക് മാറ്റുകയായിരുന്നു