ഉത്തർപ്രദേശിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 9 പേർക്ക് പരിക്ക്. ഫത്തേപൂർ ജില്ലയിൽ ബിൽഖാനിയിലെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് രണ്ട് മുറികൾക്ക് തീപിടിച്ചു. വീടിനുള്ളിലുണ്ടായിരുന്ന 6 പേർക്കും ഇവരെ രക്ഷിക്കാനെത്തിയ അയൽക്കാരായ 3 പേർക്കുമാണ് പരിക്കേറ്റത്.

ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റ 8 പേരെ വിദ്‌ഗധ ചികിത്സയ്ക്കായി കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സിലിണ്ടർ ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Posts