യു.എസ് ആസ്ഥാനമായുള്ള ഒറാക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഐടി കമ്പനിയായ ഒറാക്കിൾ അടുത്ത ഒരു മാസത്തിനുള്ളിൽ മറ്റൊരു ഘട്ടം പിരിച്ചുവിടൽ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒറാക്കിൾ ആഗോളതലത്തിൽ ഏകദേശം 30,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ത്യയിലാകെ 30,000 ജീവനക്കാരുള്ള ഒറാക്കിളിൽ നിലവിൽ നടന്ന പിരിച്ചുവിടലിന് പിന്നാലെ മറ്റൊരു പിരിച്ചുവിടൽ കൂടി വരാനിരിക്കുകയാണെന്ന് കമ്പനിയിലെ എച്ച്ആർ വിഭാഗത്തിൽ നിന്നുള്ളവരടക്കം വ്യക്തമാക്കിയിട്ടുണ്ട്.
പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചില തസ്തികകൾ ഒഴിവാക്കേണ്ടി വന്നതായാണ് ജീവനക്കാർക്ക് കമ്പനി അയച്ച ഇമെയിലിൽ വ്യക്തമാക്കുന്നത്.