ഷാർജയിലെ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ തണ്ടിക്കുന്നുമ്മൽ രമേഷ് കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്‌മൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി ഷാർജ മസ്ജിദിന് സമീപമായിരുന്നു അപകടം. ഉമ്മുൽഖുവൈനിലെ കാറ്ററിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മൂവരും സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിലുണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രമേഷ് കുമാറിൻ്റെയും ഷാരിഖിൻ്റെയും ജീവൻ രക്ഷിക്കാനായില്ല. അജ്മൽ ഉമ്മുൽഖുവൈനിലെ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ഷാർജ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related Posts