ഏഷ്യൻ പാരാ ഗെയിംസിൽ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യൻ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങൾ ആത്മവിശ്വാസവും ധൈര്യവും കഠിനാധ്വാനവും കൊണ്ട് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങൾ കീഴടക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിൽ ഇന്ത്യൻ പാരാ ഗെയിംസ് സംഘവുമായി നടത്തിയ പ്രത്യേക സംവാദത്തിലാണ് പ്രധാനമന്ത്രി താരങ്ങളെ പ്രശംസിച്ചത്. ദൃഢനിശ്ചയവും അചഞ്ചലമായ ധൈര്യവും ഉണ്ടെങ്കിൽ ഏത് വലിയ നേട്ടവും സ്വന്തമാക്കാനാകുമെന്ന് ഈ കായികതാരങ്ങൾ ലോകത്തിന് വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ കായികമേഖലയിലുണ്ടായ മാറ്റങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു. 2014ന് മുമ്പ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വിഭവങ്ങളുടെ അഭാവം, ആവശ്യമായ പിന്തുണയില്ലായ്മ, സുതാര്യതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ കുട്ടികളെ കായികരംഗത്തേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Posts