മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ചു; മലയാളി യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. ബെംഗളൂരുവിൽനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബിടതിയിൽവെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ അഫ്രീനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഫ്രീനയുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരു-മൈസൂരു
മുഖ്യമന്ത്രി വി.ഡി. സതീശൻ മറ്റൊരു വിവാഹം കഴിച്ചെന്ന വ്യാജ ആരോപണം, ആന്റോയിൽ നിന്ന് രേഖകൾ പിടിച്ചെടുക്കണമെന്ന് പരാതി
മുഖ്യമന്ത്രി വി.ഡി. സതീശൻ മറ്റൊരു വിവാഹം കഴിച്ചെന്ന വ്യാജ ആരോപണം, ആന്റോയിൽ നിന്ന് രേഖകൾ പിടിച്ചെടുക്കണമെന്ന് പരാതി. കെ.പി.സി.സി. മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് നടപടി. ഡി.ജി.പി. കൈമാറിയ പരാതി, കേസെടുക്കണമെന്ന നിർദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിറ്റി സൈബർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്റ്റർ
മാത്യു കുഴൽനാടൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച; പ്രതി പിടിയിൽ
എംഎൽഎ മാത്യു കുഴൽനാടൻ്റെ പൈങ്ങോട്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മുർഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പൊലീസ് പിടികൂടിയത്. സമാനമായ കവർച്ചക്കേസുകളിൽ നേരത്തെയും പ്രതിയായിരുന്നയാളാണ് ബിഷ്ണുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30നും 7നും ഇടയിലാണ് കവർച്ച നടന്നത്. വീട്ടിലെ ഇലക്ട്രിക് മെയിൻ ബോർഡിലേക്ക് കണക്ട് ചെയ്ത് സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. നിർമ്മാണത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന
ജോലിക്ക് ഹാജരാകാതെ 70,000 രൂപ ശമ്പളം വാങ്ങിയെന്ന് ആരോപണം; കർണാടക എംഎൽഎയുടെ ബന്ധുവിനെതിരെ നടപടി
ജോലി ചെയ്യാതെ മാസം 70,000 രൂപ ശമ്പളം കൈപ്പറ്റിയെന്ന പരാതിയിൽ കർണാടകയിലെ ബഗൽകോട്ട് എംഎൽഎ ഉമേഷ് മേട്ടിയുടെ ബന്ധുവായ ഡോ. അങ്കിത യാരഗലിനെതിരെ അന്വേഷണം. സർക്കാർ നിയന്ത്രണത്തിലുള്ള നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതായാണ് രേഖകളിലുള്ളതെങ്കിലും, അങ്കിത ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് ചെയ്യുകയായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ. നമ്മ ക്ലിനിക്കിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നതിനിടെ ബിരുദാനന്തര പഠനം നടത്തിയെന്നാണ് ആരോപണം. മാർച്ച് 3 മുതൽ
100 കോടിയുടെ കോഴക്കേസ്; മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിൻ്റെ വീടുകളിൽ റെയ്ഡ്
100 കോടി രൂപയുടെ കോഴക്കേസുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിൻ്റെ വീടുകളിൽ റെയ്ഡ്. ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും വീടുകളിലാണ് തമിഴ്നാട് പൊലീസിൻ്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) സംഘം പരിശോധന നടത്തുന്നത്. സ്വകാര്യ സ്കൂളുകൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ കോഴ ഇടപാട് നടന്നെന്ന കേസിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് ജൂണിൽ ഡിഎംകെ നേതാവ് അരസ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ
അന്താരാഷ്ട്ര സമുദ്ര മേഖലയിൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ പാക് കപ്പലിടിച്ചു; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ
അന്താരാഷ്ട്ര സമുദ്ര മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനാ കപ്പലിൽ പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ ഇടിച്ചു. ഒമാൻ തീരത്തിൻ്റെ കിഴക്കൻ മേഖലയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് സംഭവം നടന്നതെന്നാണ് വിവരം. കൂട്ടിയിടിയിൽ ഇന്ത്യൻ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നാവികസേനാ കപ്പലുകളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി പരസ്പരം അറിയിക്കണമെന്ന ഇന്ത്യ–പാകിസ്ഥാൻ ധാരണ പാകിസ്ഥാൻ ലംഘിച്ചെന്ന് ഇന്ത്യ വ്യക്തമാക്കി. സംഭവത്തിൽ പാകിസ്ഥാൻ നാവിക യൂണിറ്റിൻ്റെ അംഗീകരിക്കാനാകാത്തതും
ഇന്ത്യയുടെ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ; ‘ഡെങ്കിഓൾ’ അടുത്ത വർഷം വിപണിയിലെത്തും
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ ‘ഡെങ്കിഓൾ’ (DengiAll) 2027 അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR)യും പനേസിയ ബയോടെക്കും സഹകരിച്ചാണ് വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിൻ്റെ നിർണായകമായ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലായി ഏകദേശം 13,000 സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തിയാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിൻ്റെ ഫലം അടുത്ത വർഷം അവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ്റെ സുരക്ഷയും കാര്യക്ഷമതയും
തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി
തലശേരിയിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയാണ് കുട്ടികൾ ഹോമിൽ നിന്ന് പുറത്തുപോയത്. രാത്രി 12.30നും പുലർച്ചെ ഒന്നിനും ഇടയിലാണ് ഇവരെ കാണാതായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചിൽഡ്രൻസ് ഹോമിൽ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടികൾ പോയ വഴികളും ഇവർ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. നേരത്തെയും ഇവരിൽ ഒരാൾ ചിൽഡ്രൻസ് ഹോമിൽ നിന്ന്
ഒരാഴ്ചയ്ക്കകം വൈദ്യുതി പ്രതിസന്ധി പരിഹരിക്കും; പുതിയ വൈദ്യുതി നയവും വരും: മുഖ്യമന്ത്രി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ദീർഘകാല, ഹ്രസ്വകാല കരാറുകൾക്കുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നിലവിലെ വൈദ്യുതി നിയന്ത്രണം ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി എൻടിപിസിയുമായി ചർച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ ഭാവി വൈദ്യുതി ആവശ്യങ്ങൾ പരിഗണിച്ച് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും
യുപിഐ ചാർജിൽ വ്യക്തത വരുത്തി ആർബിഐ; ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഫീസ് ഈടാക്കില്ല
യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി നിലനിർത്തുന്നതിനും കൂടുതൽ വ്യാപകമാക്കുന്നതിനും ന്യായമായ ഫീസ് ഘടന സഹായിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. യുപിഐ സേവനം കൂടുതൽ ആളുകളിലേക്കും വ്യാപാരികളിലേക്കും എത്തിക്കുന്നതിനൊപ്പം സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, പേയ്മെന്റ് സംവിധാനങ്ങളുടെ സുരക്ഷ എന്നിവയിൽ ആവശ്യമായ നിക്ഷേപം വർധിപ്പിക്കാനും ഫീസ് സംവിധാനം സഹായിക്കുമെന്നാണ് ആർബിഐയുടെ വിശദീകരണം. അതേസമയം, വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള