തലശേരിയിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയാണ് കുട്ടികൾ ഹോമിൽ നിന്ന് പുറത്തുപോയത്. രാത്രി 12.30നും പുലർച്ചെ ഒന്നിനും ഇടയിലാണ് ഇവരെ കാണാതായതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചിൽഡ്രൻസ് ഹോമിൽ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടികൾ പോയ വഴികളും ഇവർ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

നേരത്തെയും ഇവരിൽ ഒരാൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ നാല് പെൺകുട്ടികളെയും ഏറെക്കുറെ കണ്ടെത്തിയതായും അധികം വൈകാതെ ഇവരെ തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Related Posts