മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി വീണ്ടും വീണ്ടും ഉയർന്നു വരുന്ന സാഹചര്യത്തിൽ കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയാണ്. രാഹുലിനെതിരെ പീഡനപരാതി ഉയർന്നു വന്നതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും അത് തെറ്റാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

‘പ്രണയത്തിൽ മാന്യത വേണം. സ്ത്രീയെ ഉപഭോഗ വസ്തുവായി ആര് കണ്ടാലും തെറ്റാണ്. തെറ്റ് നിരന്തരം ആവർത്തിക്കുന്ന രാഹുലും കൂട്ടരും അതൊരു നേട്ടമായി കൊണ്ടാടുന്നു.’ – ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Related Posts