എംഎൽഎ മാത്യു കുഴൽനാടൻ്റെ പൈങ്ങോട്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മുർഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പൊലീസ് പിടികൂടിയത്. സമാനമായ കവർച്ചക്കേസുകളിൽ നേരത്തെയും പ്രതിയായിരുന്നയാളാണ് ബിഷ്ണുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30നും 7നും ഇടയിലാണ് കവർച്ച നടന്നത്. വീട്ടിലെ ഇലക്ട്രിക് മെയിൻ ബോർഡിലേക്ക് കണക്ട് ചെയ്ത് സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.

നിർമ്മാണത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന കോതമംഗലം കുരൂർ സ്വദേശി ഫ്രെഡി എൽദോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കവർച്ചയ്ക്ക് പിന്നിലെ സംഘത്തെക്കുറിച്ചും മോഷ്ടിച്ച സാധനങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts