ഗർഭിണിയെ പൊലീസ് ചവിട്ടിയെന്ന ആരോപണം; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
India
0 min read
3.2k

ഗർഭിണിയെ പൊലീസ് ചവിട്ടിയെന്ന ആരോപണം; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

സെപ്റ്റംബർ 16, 2026
0

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പൊലീസ് സംഘം അതിക്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ പ്രസവിച്ച യുവതി മരിച്ചു. ഫിറോസാബാദ് ഷിക്കോഹാബാദ് സ്വദേശിനി അഞ്ജലി (28) ആണ് മരിച്ചത്. സംഭവത്തിൽ ആറ് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മോഷണക്കേസിലെ പ്രതിയായ അഞ്ജലിയുടെ ഭർത്താവ് ഗൗരവിനെ അന്വേഷിച്ചാണ് ഞായറാഴ്ച രാത്രി 11.45ഓടെ പൊലീസ് സംഘം വീട്ടിലെത്തിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട അഞ്ജലിയുടെ വയറ്റിൽ സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

Continue Reading
നിയമസഭ കയ്യാങ്കളി കേസിൽ അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
Kerala
0 min read
3.6k

നിയമസഭ കയ്യാങ്കളി കേസിൽ അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

സെപ്റ്റംബർ 16, 2026
0

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ കേസിൽ അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നിയമനം. നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ചെന്നതടക്കമുള്ള കുറ്റങ്ങളാണ് കേസിൽ പ്രതികളായ അന്നത്തെ എൽഡിഎഫ് നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.

Continue Reading
ചാമരാജനഗറിൽ വയലിൽ പുല്ല് വെട്ടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
Karnataka
0 min read
3.5k

ചാമരാജനഗറിൽ വയലിൽ പുല്ല് വെട്ടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

സെപ്റ്റംബർ 16, 2026
0

വയലിൽ പുല്ല് വെട്ടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ചാമരാജനഗർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബഡഗലപുര സ്വദേശി ബസവണ്ണ (65) ആണ് മരിച്ചത്. പശുക്കൾക്കായി വയലിൽ പുല്ല് വെട്ടുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. ബസവണ്ണ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ ചില ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്.

Continue Reading
മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും പ​രി​ശേ​ധ​ന
Kerala
0 min read
3.1k

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും പ​രി​ശേ​ധ​ന

സെപ്റ്റംബർ 16, 2026
0

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) വ്യാപക പരിശോധന. കൊച്ചിയിലും വയനാട്ടിലുമായി അഞ്ച് സ്ഥലങ്ങളിലാണ് എസ്ഐടി ഒരേസമയം പരിശോധന നടത്തുന്നത്. ആന്റോ അഗസ്റ്റിൻ്റെ കൊച്ചിയിലെ ഫ്ലാറ്റ്, സഹോദരന്മാരുടെ വീടുകൾ, ആർബിസിയുടെ കൊച്ചി ഓഫീസ്, വയനാട്ടിലെ കുടുംബവീട് എന്നിവിടങ്ങളിലാണ് പുലർച്ചെ നാലുമണിയോടെ ആരംഭിച്ച പരിശോധന തുടരുന്നത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം

Continue Reading
ഗണേശ വിഗ്രഹ നിമജ്ജനം: ബെംഗളൂരുവിൽ വിവിധ മേഖലകളിൽ മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തി
Karnataka
0 min read
3.1k

ഗണേശ വിഗ്രഹ നിമജ്ജനം: ബെംഗളൂരുവിൽ വിവിധ മേഖലകളിൽ മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തി

സെപ്റ്റംബർ 16, 2026
0

ഗണേശ വിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സെപ്റ്റംബർ 16 മുതൽ 20 വരെ ഘട്ടംഘട്ടമായി മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തി. വലിയ തോതിലുള്ള ഗണേശ നിമജ്ജന ഘോഷയാത്രകൾ നടക്കുന്ന മേഖലകളിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിൻ്റെയും സുരക്ഷ ശക്തമാക്കുന്നതിൻ്റെയും ഭാഗമായാണ് നിയന്ത്രണം. സെപ്റ്റംബർ 16 രാവിലെ 10 മണി മുതൽ സെപ്റ്റംബർ 17 പുലർച്ചെ 1 മണിവരെ ആർ.ടി. നഗർ, ജെ.സി. നഗർ, ഹെബ്ബാൾ, സഞ്ജയ് നഗർ, ഡി.ജെ. ഹള്ളി

Continue Reading
ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന; ബെംഗളൂരു വിമാനത്താവളത്തിൽ പുതിയ സംവിധാനം
Karnataka
1 min read
3.7k

ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന; ബെംഗളൂരു വിമാനത്താവളത്തിൽ പുതിയ സംവിധാനം

സെപ്റ്റംബർ 16, 2026
0

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ അധിക സഹായം ആവശ്യമുള്ള യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ആരംഭിച്ചു. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ തുടങ്ങിയവർക്കാണ് പുതിയ സംവിധാനത്തിൻ്റെ പ്രയോജനം ലഭിക്കുക. ഇത്തരം യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി വിമാനക്കമ്പനിയുടെ രണ്ട് പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക്-ഇൻ നടപടികൾ, ബോർഡിംഗ്, ബാഗേജ് കൈകാര്യം ചെയ്യൽ തുടങ്ങിയ ഘട്ടങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ സഹായം ഇവിടെ

Continue Reading
സ​ഞ്ജു സാം​സ​ൻ്റെ മികവിൽ അഫ്‌ഗാനി​സ്ഥാ​നെ​തി​രായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ജയം, പരമ്പര
Sports
0 min read
2.9k

സ​ഞ്ജു സാം​സ​ൻ്റെ മികവിൽ അഫ്‌ഗാനി​സ്ഥാ​നെ​തി​രായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ജയം, പരമ്പര

സെപ്റ്റംബർ 16, 2026
0

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്താണ് വിജയം സ്വന്തമാക്കിയത്. സ്കോർ: അഫ്‌ഗാനിസ്ഥാൻ – 159/8 (20 ഓവർ) | ഇന്ത്യ – 163/3 (14.5 ഓവർ) ആദ്യ മത്സരത്തിൽ റൺ കണ്ടെത്താൻ

Continue Reading
കല വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കല സാന്ത്വനം-2026’ ഒക്ടോബർ 4ന്
Association News
1 min read
2.9k

കല വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കല സാന്ത്വനം-2026’ ഒക്ടോബർ 4ന്

സെപ്റ്റംബർ 15, 2026
0

കല വെൽഫെയർ അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണാഘോഷം – ‘കല സാന്ത്വനം’ ഒക്ടോബർ 4 ഞായറാഴ്ച ജാലഹള്ളി ക്രോസ്സ് ചൊക്കസാന്ദ്രയിലെ മഹിമപ്പ ഗ്രൗണ്ടിൽവെച്ച് നടക്കും. പ്രശസ്ത ഗായകരായ അതുൽ നറുകര, ശ്വേത അശോക് എന്നിവർ നയിക്കുന്ന ‘ദി ഫോക് ഗ്രാഫർ ബാൻഡ്’ (The Folk Grapher Band) അവതരിപ്പിക്കുന്ന മെഗാ ലൈവ് മ്യൂസിക് ഷോയാണ് പരിപാടിയുടെ പ്രധാന ആകർഷണം. പൊതുസമ്മേളനം, മെഗാ മ്യൂസിക് ഷോ (ദി ഫോക്

Continue Reading
ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകൾക്ക് തമിഴ്‌നാട്ടിൽ കർശന പരിശോധന; 25 ലക്ഷം രൂപ പിഴ
India
1 min read
3.1k

ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകൾക്ക് തമിഴ്‌നാട്ടിൽ കർശന പരിശോധന; 25 ലക്ഷം രൂപ പിഴ

സെപ്റ്റംബർ 15, 2026
0

ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ അന്തർസംസ്ഥാന ബസുകൾക്കെതിരെ തമിഴ്നാട് മോട്ടോർ വാഹനവകുപ്പിൻ്റെ കർശന പരിശോധന. ചൊവ്വാഴ്ച പുലർച്ചെ ഹൊസൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ 20-ലേറെ ബസുകൾക്കെതിരെ നടപടി സ്വീകരിച്ച് ഏകദേശം 25 ലക്ഷം രൂപ പിഴ ചുമത്തി. വെല്ലൂർ ട്രാൻസ്പോർട്ട് ജോയിന്റ് കമ്മീഷണറുടെയും ഹൊസൂർ ആർടിഒയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ്

Continue Reading
ബെംഗളൂരുവിൽ നാളെ മഴയ്ക്ക് സാധ്യത; കർണാടകയിലെ 9 ജില്ലകളിൽ യെല്ലോ അലർട്ട്
Karnataka
0 min read
3.7k

ബെംഗളൂരുവിൽ നാളെ മഴയ്ക്ക് സാധ്യത; കർണാടകയിലെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

സെപ്റ്റംബർ 15, 2026
0

ബെംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയിലെ ഒമ്പത് ജില്ലകളിൽ നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദക്ഷിണ ഉൾനാടൻ കർണാടകയിൽ മഴ സജീവമാകുന്നതിനുള്ള സാഹചര്യമുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നഗരത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ശക്തമാകാനും ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ദക്ഷിണ ഉൾനാടൻ മേഖലയിൽ രൂപപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളാണ്

Continue Reading