കല വെൽഫെയർ അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണാഘോഷം – ‘കല സാന്ത്വനം’ ഒക്ടോബർ 4 ഞായറാഴ്ച ജാലഹള്ളി ക്രോസ്സ് ചൊക്കസാന്ദ്രയിലെ മഹിമപ്പ ഗ്രൗണ്ടിൽവെച്ച് നടക്കും.
പ്രശസ്ത ഗായകരായ അതുൽ നറുകര, ശ്വേത അശോക് എന്നിവർ നയിക്കുന്ന ‘ദി ഫോക് ഗ്രാഫർ ബാൻഡ്’ (The Folk Grapher Band) അവതരിപ്പിക്കുന്ന മെഗാ ലൈവ് മ്യൂസിക് ഷോയാണ് പരിപാടിയുടെ പ്രധാന ആകർഷണം.
പൊതുസമ്മേളനം, മെഗാ മ്യൂസിക് ഷോ (ദി ഫോക് ഗ്രാഫർ ബാൻഡ്), സാംസ്കാരിക പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 99458 04369 / 96112 99423.