കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച കഥ–കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
കേരളസമാജം ദൂരവാണിനഗർ (രജി.) ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖിലേന്ത്യാ കഥ–കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ 125 ചെറുകഥകളും 124 കവിതകളും ലഭിച്ചു. കഥാ വിഭാഗം ഒന്നാം സമ്മാനം – ₹10,000 ‘റൂഹ്’ – നജിം കൊച്ചു കലുങ്ക്, കൊല്ലംരണ്ടാം സമ്മാനം – ₹7,500 ‘കുഴി’ – ഡോ. എ.വി. സത്യേഷ് കുമാർ, കണ്ണപുരം, കണ്ണൂർമൂന്നാം സമ്മാനം – ₹5,000 ‘മെനോപോസ്’ – കെ.ടി. സന്തോഷ് കവിതാ വിഭാഗം ഒന്നാം സമ്മാനം
വിനോദയാത്രയിൽ റീൽ വേണ്ട, സെൽഫിയും വേണ്ട; വിദ്യാർഥികൾക്ക് കർശന നിർദേശവുമായി കർണാടക
സർക്കാർ കോളജുകളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന വിദ്യാർഥികൾ റീൽ ചിത്രീകരിക്കുന്നതും സെൽഫി എടുക്കുന്നതും കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലക്കി. യാത്രയ്ക്കിടെ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിൻ്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദ്യാർഥികൾ മുങ്ങിമരിച്ചതുൾപ്പെടെയുള്ള അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയത്. വിദ്യാർഥികളുടെ വിനോദയാത്ര പരമാവധി അഞ്ച് ദിവസമായി പരിമിതപ്പെടുത്തി. യാത്രയ്ക്ക്
ദുബാരെ ആന സംരക്ഷണകേന്ദ്രം ഇന്ന് തുറക്കും
മൈസൂരു ദസറ ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സന്ദർശക മരിച്ച സംഭവത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി അടച്ചിട്ടിരുന്ന കുടകിലെ ദുബാരെ ആന സംരക്ഷണകേന്ദ്രം ഇന്ന് വീണ്ടും തുറക്കും. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങളോടെയാകും പ്രവേശനം. രാവിലെ 9.30 മുതൽ 11.30 വരെയാണ് സന്ദർശന സമയം. ഒരേസമയം 150 പേരടങ്ങുന്ന ബാച്ചുകളായാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. ഓരോ ബാച്ചിനെയും 25 പേർ വീതമുള്ള സംഘങ്ങളാക്കി ഗൈഡുകളുടെ നേതൃത്വത്തിൽ ക്യാംപ് സന്ദർശിക്കാൻ അനുവദിക്കും. ഒരു
ബന്ദിപ്പൂർ വഴി കേരള ആർടിസി സൂപ്പർഫാസ്റ്റ് സർവീസ് 22 മുതൽ വീണ്ടും
യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ബന്ദിപ്പൂർ വനപാത വഴിയുള്ള കേരള ആർടിസിയുടെ പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് സെപ്റ്റംബർ 22 മുതൽ പുനരാരംഭിക്കും. സൂപ്പർഫാസ്റ്റിന് പകരം ഗരുഡ പ്രീമിയം എസി ബസ് സർവീസ് നടത്തിയതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. എസി ബസിലെ ഉയർന്ന ടിക്കറ്റ് നിരക്കും സാധാരണ യാത്രക്കാർക്ക് തിരിച്ചടിയായി. കൂടാതെ, എസി ബസിൽ യാത്ര ചെയ്യുന്നതിന് അനുമതി ലഭിക്കാത്തതിനാൽ നിരവധി യാത്രക്കാർക്ക് ബസ് ഉപയോഗിക്കാനും സാധിച്ചിരുന്നില്ല. വയനാട്, കോഴിക്കോട് ജില്ലകളിലേക്കുള്ള
ഷി ചിൻപിങ്ങിനെ വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കാൻ ട്രംപ്; യുഎസ് സന്ദർശനത്തിന് ബുധനാഴ്ച തുടക്കം
ഒരു പതിറ്റാണ്ടിനുശേഷം അമേരിക്കയിലെത്തുന്ന ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങിനെ വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കാൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. സെപ്റ്റംബർ 23ന് വാഷിംഗ്ടണിന് സമീപമുള്ള ജോയിന്റ് ബേസ് ആൻഡ്രൂസിലാണ് ഷിയും ഭാര്യ പെങ് ലിയുവാനും എത്തുക. വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിൽ ട്രംപ് നേരിട്ട് പങ്കെടുക്കുമെന്ന് യുഎസ് അധികൃതർ അറിയിച്ചു. സാധാരണയായി വിദേശ രാഷ്ട്രത്തലവന്മാരെ വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കുന്ന പതിവ് യുഎസ് പ്രസിഡണ്ടുമാർക്കില്ല. ഷിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണച്ചടങ്ങും
മാധവാര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ നാളെ മൃത്യുഞ്ജയ ഹോമം
മാധവാര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ നാളെ മൃത്യുഞ്ജയ ഹോമം നടക്കും. രാവിലെ 9 മണി മുതലാണ് ഹോമം നടത്തുന്നത്. ഹോമത്തിൽ പങ്കെടുക്കാനും ബുക്ക് ചെയ്യാനും താൽപര്യമുള്ളവർ 9900646538, 9731058023 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ബാലരാമപുരം കോട്ടുകാൽകോണത്ത് അഞ്ച് വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദീപക് എന്ന കുട്ടിയെയാണ് വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം അന്വേഷണം നടത്തിയിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി കിണറ്റിൽ വീണതാണോ, മറ്റേതെങ്കിലും സാഹചര്യമാണോ മരണത്തിന് പിന്നിലെന്നത് ഉൾപ്പെടെയുള്ള
റിയാദ് വിമാനത്താവളത്തിന് സമീപം തീയും കനത്ത പുകയും; മിസൈൽ ആക്രമണമെന്ന് സൂചന
സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൻ തീപിടിത്തവും കനത്ത പുകയും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനശബ്ദം കേട്ടതിന് പിന്നാലെയാണ് വിമാനത്താവളത്തിന് സമീപം തീയും കറുത്ത പുകയും ഉയർന്നത്. വിമാനത്താവളത്തിലെ ഇന്ധന സംഭരണ മേഖലയ്ക്ക് സമീപമാണ് തീപിടിത്തം ഉണ്ടായതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വിമാനത്താവളത്തിന് സമീപത്തെ സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഇന്ധന ടാങ്കിനും തീപിടിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
എസ്എൻഡിപി (കെ) ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ ഗുരുസമാധി ആചരണം 21ന്
എസ്എൻഡിപി (കെ) ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുസമാധി ആചരണം 21ന് രാവിലെ 9.30നു മത്തിക്കരെയിലെ ഓഫിസിൽ നടക്കും. ഗുരുപുഷ്പാഞ്ജലി, ഭാഗവത പാരായണം, ചർച്ചാക്ലാസ്, കർപ്പൂരാഴി എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി നീതു രാജീവ് അറിയിച്ചു.
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോൽസവം 2026 ഒക്ടോബർ 3, 4 തിയതികളിൽ
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോൽസവം 2026 ഒക്ടോബർ 3, 4 തിയതികളിൽ നടക്കും. 3ന് 4മണിക്ക് മൈസൂർ റോഡിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി.രാമനുണ്ണി ‘മലയാള മാഹാത്മ്യം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ഓണോൽസവ സമാപന സമ്മേളനം ഒക്ടോബർ നാലിനു നാഗർഭാവി കല്ല്യാൺ നഗറിലെ എച്ച്. എൻ. അനന്തകുമാർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നാലുമണിക്ക്