കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ജാഗ്രത
സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച രാത്രി 8.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. പ്രദേശങ്ങളിൽ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും
ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും മെഡൽനേട്ടം: ഷൂട്ടിങ്ങിൽ ഇളവേനിൽ വാളറിവന് വെള്ളി
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ തമിഴ്നാട് കടലൂർ സ്വദേശിനി എളവേണിൽ വാളറിവൻ വെള്ളി മെഡൽ നേടി. 252.4 പോയിന്റോടെയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. ജപ്പാന്റെ ഹിനാറ്റ തായ്‌ചി 253.0 പോയിന്റുമായി സ്വർണം നേടി. ദക്ഷിണ കൊറിയയുടെ ബാൻ ഹയോജിൻ വെങ്കലവും സ്വന്തമാക്കി. അവസാന നിമിഷം വരെ മുന്നിലായിരുന്ന എളവേണിലിന് ഒടുവിൽ ജാപ്പനീസ് താരത്തെ മറികടക്കാനായില്ല. 10 മീറ്റർ
മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര BMW കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് 75 അടി താഴ്ചയിലേക്ക് പതിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ അതീവ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5.20ഓടെ ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തെ ലോട്ടസ് ജെട്ടിക്ക് സമീപമായിരുന്നു അപകടം. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ
ഏഷ്യൻ ഗെയിംസ്: സ്‌മൃതി മന്ദാനയ്ക്ക് രണ്ട് റെക്കോർഡുകൾ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ അതിവേഗം റൺസ് നേടിയ സ്‌മൃതി മന്ദാന രണ്ട് റെക്കോർഡുകൾ സ്വന്തമാക്കി. 19 പന്തിൽ 37 റൺസെടുത്ത മന്ദാന, ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ടോപ് സ്‌കോററായി മാറി. ഇതോടെ അന്താരാഷ്ട്ര ടി20യിൽ മന്ദാനയുടെ ആകെ റൺസ് 4,788 ആയി. ന്യൂസിലാൻഡിൻ്റെ സുസി ബെയ്‌റ്റ്‌സിൻ്റെ 4,758 റൺസെന്ന റെക്കോർഡാണ് മന്ദാന മറികടന്നത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 4,287 റൺസുമായി പട്ടികയിൽ മൂന്നാം
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0ന് തകർത്ത് ഇന്ത്യയുടെ ഗംഭീര തുടക്കം
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഗോൾമഴയോടെ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നില്ല. ഇന്ത്യയ്ക്കായി ദീപികയാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്. എട്ട് ഗോളുകളാണ് ദീപിക നേടിയത്. 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ലാൽറെസിയാമി, ബൽജീത്, നേഹ, നവനീത് കൗർ, ലാൽതല്യുയാംഗി, സാക്ഷി
ഏഷ്യൻ ഗെയിംസിൽ ചരിത്ര മെഡൽ; ഷൂട്ടിംഗിൽ മലയാളി വിദർശ കെ വിനോദിന് വെള്ളി
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടവുമായി കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്. വിദർശ ഉൾപ്പെടെ മൂന്ന് പേരടങ്ങിയ ടീമാണ് മെഡൽ നേടിയത്. ആദ്യമായാണ് വിദർശ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മെഡൽ നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കുടുംബത്തിൻ്റെയും പരിശീലകൻ്റെയും പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്നും വിദർശ പറഞ്ഞു.
ജൈവ ഊർജ മേഖലയിൽ സഹകരണത്തിന് എസ്.ഇ.സുധീന്ദ്രയുടെ നേതൃത്വത്തിൽ ചർച്ച
ജൈവ ഊർജ മേഖലയിലെ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്താൻ കർണാടകയും തെലങ്കാനയും ധാരണയിലെത്തി. കർണാടക സ്റ്റേറ്റ് ബയോ എനർജി ഡെവലപ്മെന്റ് ബോർഡ് (KSBDB) ചെയർമാൻ എസ്.ഇ. സുധീന്ദ്രയും തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയും ഹൈദരാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സാങ്കേതികവിദ്യാ കൈമാറ്റം, നിക്ഷേപ പ്രോത്സാഹനം, വാണിജ്യവൽക്കരണം, ഗവേഷണം, നവീകരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് ലക്ഷ്യം. ഇരു സംസ്ഥാനങ്ങളിലുമുള്ള ശേഷികളും അവസരങ്ങളും ഏകോപിപ്പിക്കുന്നതിലൂടെ നിക്ഷേപത്തിനും സാങ്കേതിക പുരോഗതിക്കും
എൽപിജി സബ്സിഡി ലഭിക്കുന്നവർ ശ്രദ്ധിക്കുക; ഒക്ടോബർ ഒന്നിന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണമെന്ന് റിപ്പോർട്ട്
എൽപിജി സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾ ഒക്ടോബർ ഒന്നിന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യം ലഭിക്കുന്നതിൽ തടസ്സം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. സബ്സിഡി പദ്ധതിയിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കുന്നതിനും അർഹരായവർക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിനുമാണ് കെവൈസി നടപടികൾ നിർദേശിച്ചിരിക്കുന്നത്. എൽപിജി കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്തൃ വിവരങ്ങൾ പുതുക്കുന്നതിനും ഇ-കെവൈസി ലക്ഷ്യമിടുന്നു. ഉപഭോക്താക്കൾക്ക് എൽപിജി വിതരണ ഏജൻസിയെ സമീപിച്ച് നടപടികൾ പൂർത്തിയാക്കാം. ബന്ധപ്പെട്ട എണ്ണക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് തുടങ്ങിയ സംവിധാനങ്ങളിൽ
കേരള സമാജം ദൂരവാണിനഗർ ഓണാഘോഷം – ‘ഗ്രാൻഡ് ഫിനാലെ’ ഇന്ന്
ദൂരവാണിനഗർ കേരള സമാജത്തിൻ്റെ (രജി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ സമാപന സമ്മേളനമായ ‘ഗ്രാൻഡ് ഫിനാലെ’ ഇന്ന് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ സി.ബി.എസ്.ഇ ക്യാമ്പസിൽ വെച്ച് നടക്കും. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് ഉദ്ഘാടന ചടങ്ങും, തുടർന്ന് 250 നർത്തകർ അണിനിരക്കുന്ന മെഗാ തിരുവാതിരയും അരങ്ങേറും. വിവിധ മത്സരങ്ങളിലെ വിജയികൾ, ജൂബിലി സ്കൂൾ, ജൂബിലി പി.യു കോളേജ് വിദ്യാർത്ഥികൾ,
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിൻ വെന്ഡിംഗ് മെഷീനുകള് സ്ഥാപിക്കും
സംസ്ഥാനത്തെ 14 ജില്ലകളിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കാൻ വെൻഡിങ് മെഷീനുകളും ഉപയോഗിച്ച നാപ്കിനുകൾ സംസ്കരിക്കാൻ ഇൻസിനറേറ്ററുകളും സ്ഥാപിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഒരുങ്ങുന്നു. യാത്രയ്ക്കിടെ സ്ത്രീകൾക്ക് ആവശ്യമായ ശുചിത്വ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉപയോഗിച്ച നാപ്കിനുകൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ‘വുമൺ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്സ്’ (WOMN) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 16,61,906 രൂപ ചെലവഴിക്കുന്ന