ശ്രീനാരായണ ഗുരുദേവൻ്റെ 99-ാം മഹാസമാധി ഇന്ന്; ശിവഗിരിയിൽ വിവിധ ചടങ്ങുകൾ
ശ്രീനാരായണ ഗുരുദേവൻ്റെ 99-ാം മഹാസമാധി ദിനം ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവം ആചരിക്കും. ശിവഗിരി മഹാസമാധി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, വിവിധ മഠങ്ങൾ, ഗുരുദേവ ക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ഗുരുപൂജയും സമൂഹപ്രാർഥനയും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശിവഗിരിയിൽ രാവിലെ 10ന് നടക്കുന്ന മഹാ പരിനിർവാണ സമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മഹാ പരിനിർവാണ ശതാബ്ദി ആഘോഷങ്ങൾക്കും തുടക്കമാകും. ട്രസ്റ്റ് പ്രസിഡണ്ട്
ബെംഗളൂരുവിൽ ആഡംബര കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരുവിലെ കൊറമംഗലയിൽ ആഡംബര കാറിനുള്ളിൽ 46കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുടക് സ്വദേശിയായ സലിം അക്ബറാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെ കൊറമംഗല പോലീസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ പ്രധാന റോഡിൽ നിർത്തിയിട്ടിരുന്ന ഓഡി കാറിനുള്ളിലാണ് സലിമിനെ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കൊറമംഗല 8-ാം ബ്ലോക്കിലെ സാഗർ ഫാസ്റ്റ് ഫുഡിന് മുന്നിൽ പുലർച്ചെ 2.30ഓടെ കാർ നിർത്തിയതായി സിസിടിവി
ഹൃദ്രോഗ ചികിത്സാ രംഗത്തെ പ്രമുഖൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധനും തിരുവനന്തപുരം കിംസ് ആശുപത്രി വൈസ് ചെയർമാനുമായ പ്രഫ. ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ അന്ത്യം. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഡോ. വിജയരാഘവൻ, ഇന്ത്യയിലെ ഹൃദ്രോഗ ചികിത്സാ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ ഡോക്ടർമാരിൽ ഒരാളായിരുന്നു. 1970കളുടെ അവസാനത്തിൽ രാജ്യത്ത് ആദ്യമായി എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിച്ച് ഹൃദ്രോഗ നിർണയത്തിന് ഉപയോഗിച്ചവരിൽ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; ബെംഗളൂരുവിൽ മറ്റന്നാൾ മുതൽ മഴ ശക്തമാകാൻ സാധ്യത
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ ബെംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ തീവ്രത കൂടിയേക്കും. ദക്ഷിണ ഉൾനാടൻ കർണാടകയിൽ സെപ്റ്റംബർ 20 മുതൽ 23 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു, ഒഴുക്കിൽപ്പെട്ട സ്ത്രീയ്ക്കായി തിരച്ചിൽ
മലപ്പുറം പൂക്കോട്ടുംപാടം ടി.കെ. കോളനിയിൽ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. നാല് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട ഒരു സ്ത്രീയ്ക്കായി തിരച്ചിൽ ഊർജിതമാക്കി. വൈകിട്ട് 5.30ഓടെയാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അപകടമുണ്ടായത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ മഴയെ തുടർന്നാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായതെന്നാണ് പ്രദേശവാസികൾ
കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബസംഗമവും
കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള സരസ്വത് ഭവനിൽ വെച്ച് നടന്നു. രാവിലെ 8.45ന് വിഷ്ണു സഹസ്രനാമ പാരായണത്തോടെ ആരംഭിച്ച് കരയോഗം അംഗങ്ങളുടെ കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും കേരള സദ്യയും 7രാഗാസ് അവതരിപ്പിച്ച ഗാനമേളയോടു കൂടി സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ ബൊമ്മനഹള്ളി എംഎൽഎ എം.സതീഷ് റെഡ്ഡി, കെഎൻഎസ്എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി എൻ.വിജയകുമാർ, പിന്നണി ഗായകൻ രമേശ് ചന്ദ്ര, കെഎൻഎസ്എസ് മഹിള
ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്
കേരള സമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു . കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജത്തിൻ്റെ പ്രവർത്തന റിപ്പോർട്ട് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അവതരിപ്പിച്ചു. ട്രഷറര്‍ ജോർജ് തോമസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. കേരള സമാജം വാര്‍ഷിക പൊതുയോഗം 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 7.69 കോടിയുടെ ബഡ്ജറ്റ് പാസാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി
ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ട് പേർ മരിച്ചു
ശക്തമായ മഴയെ തുടർന്ന് ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. കൃഷിയിടത്തോട് ചേർന്നുള്ള താൽക്കാലിക ഷെഡിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഉച്ച മുതൽ പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വട്ടവട ഇടുക്കി ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലൊന്നാണ്.
ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം സപ്‌തംബർ 21ന്
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ്റെ 99മത് മഹാസമാധി ദിനമായ സപ്‌തംബർ 21ന് തിങ്കളാഴ്‌ച (നാളെ) അൾസൂർ, മൈലസാന്ദ്ര, സർജ്ജാപുര എന്നീ ഗുരുമന്ദിരങ്ങളിലായി മഹാപരിനിർവാണദിനം ആചരിക്കുന്നു. ഗുരുമന്ദിരങ്ങളിലെ പ്രഭാതപൂജകൾക്ക് ശേഷം രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. ഗുരുദേവക്യതികളുടെ പാരായണം, ഗുരുപൂജ, ഗുരുപുഷ്‌പാഞ്ജലി, അഖണ്ഡനാമജപം, മഹാസമാധിപൂജ, കലശാഭിഷേകം, പൂമൂടൽ എന്നീ ചടങ്ങുകൾ നടക്കും. ശേഷം കഞ്ഞിവീഴ്ത്തൽ ഉണ്ടായിരിക്കുന്നതാണ്. ഗുരുമന്ദിരങ്ങളിലെ സമാധി പൂജകൾക്ക് ശ്രീനാരായണ സമിതി പൂജാരിമാർ നേതൃത്വം നൽകും. സമിതി
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ചൊവ്വാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. നേരത്തെ ആദ്യ സെമിയിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ശ്രീലങ്ക ഫൈനലിലെത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ്