നടി അംബികയ്ക്കെതിരെ സഹോദരി രാധയുടെ പരാതി; 46 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം
India
0 min read
2.8k

നടി അംബികയ്ക്കെതിരെ സഹോദരി രാധയുടെ പരാതി; 46 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

സെപ്റ്റംബർ 21, 2026
0

നടി അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ ചെക്ക് തട്ടിപ്പ് ആരോപണവുമായി സഹോദരി രാധ രംഗത്ത്. തൻ്റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് ഇരുവരും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധയുടെ പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയാണ് രാധ പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

Continue Reading
തൃശൂരിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; 55 പവൻ സ്വർണം കവർന്നു
Kerala
0 min read
3.6k

തൃശൂരിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; 55 പവൻ സ്വർണം കവർന്നു

സെപ്റ്റംബർ 21, 2026
0

നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. വീടിൻ്റെ വാതിൽ തകർത്ത് 55 പവൻ സ്വർണമാണ് കവർന്നത്. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകൻ്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിൻ്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ്

Continue Reading
ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം ശക്തമാക്കി; വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ ദൃശ്യങ്ങളില്ല
Kerala
0 min read
3.4k

ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം ശക്തമാക്കി; വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ ദൃശ്യങ്ങളില്ല

സെപ്റ്റംബർ 21, 2026
0

വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ മദ്യം പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എക്സൈസ്. ആന്റോയുടെ വാഴവറ്റയിലെ വീട്ടിൽ സ്ഥാപിച്ചിരുന്ന 22 നിരീക്ഷണ ക്യാമറകളിലെയും ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് എക്സൈസ് കണ്ടെത്തി. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആറും വീട്ടിൽനിന്ന് മാറ്റിയ നിലയിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. തെളിവുകൾ നശിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഡിവിആർ മാറ്റിയതെന്ന സംശയത്തിലാണ് എക്സൈസ്. ആന്റോയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. മദ്യവുമായി

Continue Reading
കർണാടകയിൽ ഫാമിനകത്ത് യുവതി അടിയേറ്റ് മരിച്ചു; ഭർത്താവ് ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ
Karnataka
0 min read
2.7k

കർണാടകയിൽ ഫാമിനകത്ത് യുവതി അടിയേറ്റ് മരിച്ചു; ഭർത്താവ് ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ

സെപ്റ്റംബർ 21, 2026
0

കർണാടകയിലെ സിന്ധനൂർ താലൂക്കിൽ ഫാമിനകത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. സ്നേഹ(26) ആണ് മരിച്ചത്. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അമിത് ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മറ്റൊരാൾ സ്നേഹയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് സംശയിക്കുന്നയാളാണ്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. യുവതിയുടെ

Continue Reading
ഇടുക്കിയിൽ കനത്ത മഴ; മലയോര മേഖലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം
Kerala
0 min read
3.3k

ഇടുക്കിയിൽ കനത്ത മഴ; മലയോര മേഖലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം

സെപ്റ്റംബർ 21, 2026
0

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറുവരെ രാത്രിയാത്ര നിരോധിച്ചു. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി. മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലൂടെ പ്രവേശിച്ച് പൊലീസ്

Continue Reading
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ഷൂട്ടിംഗ് പുരുഷവിഭാഗത്തിന് വെള്ളി മെഡൽ
Sports
1 min read
2.8k

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ഷൂട്ടിംഗ് പുരുഷവിഭാഗത്തിന് വെള്ളി മെഡൽ

സെപ്റ്റംബർ 21, 2026
0

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ, രുദ്രാൻക്ഷ് പട്ടേൽ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് 1890.1 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയത്. 1899 പോയിന്റുമായി ചൈന സ്വർണം നേടി. 1882.5 പോയിന്റുമായി ഇന്തോനേഷ്യ വെങ്കലം നേടി. 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോഡ് പ്രകടനത്തോടെയാണ് ചൈന സ്വർണം നേടിയത്.

Continue Reading
കേരളത്തിൽ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
0 min read
3.5k

കേരളത്തിൽ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സെപ്റ്റംബർ 21, 2026
0

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Continue Reading
വരൾച്ചയും കസ്തൂരിരംഗൻ റിപ്പോർട്ടും; കർണാടക നിയമസഭയിൽ ഇന്ന് മുതൽ പ്രത്യേക സമ്മേളനം
Karnataka
0 min read
2.9k

വരൾച്ചയും കസ്തൂരിരംഗൻ റിപ്പോർട്ടും; കർണാടക നിയമസഭയിൽ ഇന്ന് മുതൽ പ്രത്യേക സമ്മേളനം

സെപ്റ്റംബർ 21, 2026
0

കർണാടകയിലെ രൂക്ഷമായ വരൾച്ചയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ച ചെയ്യുന്നതിനായി കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കസ്തൂരിരംഗൻ റിപ്പോർട്ടിനെ എതിർക്കുന്ന വിഷയത്തിൽ ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും തമ്മിൽ ഏകാഭിപ്രായം രൂപപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം നടക്കുന്നത്. കർണാടകയിലെ 124 താലൂക്കുകളെ ഇതിനകം വരൾച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ്

Continue Reading
അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ  മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
India
0 min read
3.3k

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

സെപ്റ്റംബർ 21, 2026
0

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. അഞ്ജന ഹരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ആൻ മേരി മാത്യുവിൻ്റെ മൃതദേഹം ഭർത്താവ് പള്ളത്ര ജേക്കബ് ആൻഡ്രൂസിൻ്റെ (മിഥുൻ) നാടായ പള്ളത്ത് നാളെ രാവിലെ 10ന്

Continue Reading
ശക്തമായ മഴ; കേരളത്തിൽ ആറു മരണം
Kerala
0 min read
3.6k

ശക്തമായ മഴ; കേരളത്തിൽ ആറു മരണം

സെപ്റ്റംബർ 21, 2026
0

മീനച്ചിൽ താലൂക്കിൻ്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും വ്യാപക നാശനഷ്ടമുണ്ടാക്കി. തീക്കോയിക്ക് സമീപം വേലത്തുശേരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശിനി മണ്ണിടിച്ചിലിൽ മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുളാലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80കാരനായ ജോസഫ് മരിച്ചു. മക്കളായ ജിമ്മി (35), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിലിനെ

Continue Reading