ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ, രുദ്രാൻക്ഷ് പട്ടേൽ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് 1890.1 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയത്. 1899 പോയിന്റുമായി ചൈന സ്വർണം നേടി. 1882.5 പോയിന്റുമായി ഇന്തോനേഷ്യ വെങ്കലം നേടി.

10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോഡ് പ്രകടനത്തോടെയാണ് ചൈന സ്വർണം നേടിയത്. വ്യക്തിഗത വിഭാഗത്തിൽ രുദ്രാൻക്ഷ് പട്ടേൽ 631.8 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഹിമാൻഷു ധില്ലൻ 630 പോയിന്റുമായി ഏഴാം സ്ഥാനത്തും പാർത്ഥ് മാനെ 628.3 പോയിന്റുമായി 11-ാം സ്ഥാനത്തുമെത്തി.

മറ്റ് ഇനങ്ങളിലും ഇന്ത്യ മെഡൽ ഉറപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു. വനിതകളുടെ 60 കിലോ വിഭാഗം എംഎംഎയിൽ സുചിക തര്യാൽ മെഡൽ ഉറപ്പിച്ചിട്ടുണ്ട്. വനിതാ ക്രിക്കറ്റ് ടീമും മെഡൽ ഉറപ്പിച്ചു. കബഡിയിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും. ടേബിൾ ടെന്നീസിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ രണ്ട് തവണ നേരിടും.

Related Posts